പ്രാർത്ഥനകൾ ഫലിച്ചു; സനമോൾക്ക് കാഴ്ച്ച പൂർണ്ണമായി തിരിച്ചു കിട്ടി, ചേർത്തു പിടിച്ച് ആരോഗ്യമന്ത്രി

Webdunia
ബുധന്‍, 26 ജൂണ്‍ 2019 (10:56 IST)
ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോൾ പൂർണ്ണ ആരോഗ്യവതി. സനമോൾക്ക് കാഴ്ച്ച പൂർണ്ണമായി തിരിച്ചുകിട്ടി. ആരോഗ്യ മന്ത്രി കെകെ ഷൈലജയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
 
രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സനമോളുടെ ചിത്രവും കഥയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സനമോളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുന്നത്. രണ്ട് മാസം മുമ്പാണ് മന്ത്രി കെകെ ഷൈലജ സനമോളുടെ ചികിത്സ സർക്കാർ ഏറ്റെടുത്ത വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നത്.  
 
അപസ്മാര സംബന്ധമായ അസുഖത്തിനാണ് സനമോൾ ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article