പണമില്ലാത്തതുകൊണ്ട് എസ്‌പിബിയുടെ മൃതദേഹം വിട്ടുകൊടുത്തില്ല, ഉപരാഷ്ട്രപതി ഇടപെട്ടു'; വ്യാജ പ്രചരണങ്ങൾക്കെതിരെ മകൻ

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (08:02 IST)
ചെന്നൈ: ആശുപത്രിയിൽ പണമടയ്ക്കാനില്ലാത്തതുകൊണ്ട് എസ്‌പി‌ബിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകി എന്നും, ഉപരാഷ്ട്രപതി ഇടപെട്ട ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നുമെല്ലാം വ്യാപകമായി വ്യാാജ പ്രചരണം നടക്കുകയാണ്. ഈ പ്രചരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് എസ്‌പി‌ബിയുടെ മകൻ ചരൺ. എന്തിന് ഇങ്ങനെ ചെയ്യുന്നു, വ്യാജ പ്രചരണങ്ങൾ അവസാനിപ്പിയ്ക്കു എന്ന് എസ്‌പി‌ബിയുടെ ഔദ്യോഗിക പേജിലൂടെ ലൈവിൽ എത്തി മകൻ ചരൺ അഭ്യർത്ഥിച്ചു. 
 
'ആശുപത്രിയിലെ ബില്ല് മുഴുവൻ അടയ്ക്കാൻ സാധിയ്ക്കാത്തതിനാൽ തമിഴ്നാട് സർക്കാരിന്റെ സഹായം തേടി. എന്നാൽ അവർ സഹായിച്ചില്ല. പിന്നീട് ഉപരാഷ്ട്രപതിയെ സമീപിയ്ക്കുകയായിരുന്നു എന്നാണ് പ്രചരണം. ഇതെല്ലാം വ്യാജമാണ്. കഴിഞ്ഞ മാസം അഞ്ച് മുതൽ എസ്‌പി ചികിത്സയിലാണ്. അന്ന് മുതലുള്ള എല്ലാ ബില്ലുകളും അടച്ചിട്ടുണ്ട്. ആളുകൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന് അറിയില്ല. 
 
ആശുപത്രിയിലെ പിതാവിനെ ചികിത്സിച്ച എല്ല ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഞാൻ മിസ്സ് ചെയ്യുന്നുണ്ട്. അത്ര മികച്ച ചികിത്സയാണ് അവർ എന്റെ പിതാവിന് നൽകിയത്. ചെന്നൈയിലെ തന്നെ മികച്ച ആശുപത്രിയാണ് അത്. ഞങ്ങൾ അവരോട് കടപ്പെട്ടിരിയ്ക്കുന്നു. ഇത്തരത്തിൽ പ്രചരണം നടത്തുന്നവരോട് ദൈവം നിങ്ങളെ രക്ഷിയ്ക്കട്ടെ എന്നുമാത്രമേ പറയാനുള്ളു. വ്യാജ പ്രചരണങ്ങൾ ദയവായി അവസാനിപ്പിയ്ക്കു'. ചരൺ ഫെയ്സ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കി.    

അനുബന്ധ വാര്‍ത്തകള്‍

Next Article