തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ നടന്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കാതെ ആര്‍എസ്എസ്. ശബരിമല വിഷയത്തില്‍ സാഹചര്യം അനുകൂലമായിരിക്കെ വിജയം ഉറപ്പിക്കണമെങ്കില്‍ മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് ഗോദയിലുണ്ടാകണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
മോഹന്‍ലാല്‍ അല്ലെങ്കില്‍ കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഇവരില്‍ ആര്‍ക്കാണ് പൊതുസമൂഹത്തില്‍ നിന്നു കൂടുതല്‍ പിന്തുണ ലഭിക്കുന്നതെന്നറിയാന്‍ ആര്‍എസ്എസ് സര്‍വേ നടത്തുന്നുണ്ട്.
സര്‍വേയിലൂടെ പ്രവര്‍ത്തകരുടേയും, പൊതുജനങ്ങളുടേയും, വിവിധ സാമുദായ വിഭാഗങ്ങളുടേയും അഭിപ്രായം ലഭിക്കുമെന്നാണ് ആര്‍എസ്എസ് നിഗമനം. മോഹന്‍ലാല്‍ മത്സരത്തിനിറങ്ങിയാല്‍ വിജയം ഉറപ്പാണെന്ന്
ആര്‍എസ്എസ് വിശ്വസിക്കുന്നത്.
എന്നാല്‍ രാഷ്‌ട്രീയ പ്രവേശന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മോഹന്‍ലാലാണ്. ഇക്കാര്യത്തില്‍ താരം അനുകൂല നിലപാട് അറിയിക്കുന്നുമില്ല. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ മാത്രമായി ബ്രാന്‍ഡ് ചെയ്യപ്പെടാന്‍ മോഹന്‍ലാല്‍ ഇഷ്‌ടപ്പെടുന്നുമില്ല. ഇതാണ് ആര്‍ എസ് എസിനെ ആശങ്കപ്പെടുത്തുന്ന പ്രശ്‌നം.
മോഹന്‍ലാല്‍ യെസ് പറഞ്ഞാല്‍ ബിജെപിയെ ഒഴിവാക്കി മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി രൂപികരിച്ച് താരത്തെ സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍എസ്എസ് ശ്രമം. സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന മോഹന്‍ലാലിന്റെ നിലപാട് മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളെ കൊണ്ട് ചര്‍ച്ച നടത്താനും ശ്രമം നടക്കുന്നുണ്ട്.
ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാനാണ് മോഹന്‍ലാലിന് മടിയെന്നും ജനകീയ മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാന്‍ അദ്ദേഹം മനസ് കാണിക്കുമെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നത്.
ജനകീയ മുന്നണി രുപീകരണവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം നഗരത്തിലെ പല പ്രമുഖരെയും ആര്‍എസ്എസ് സമീപിച്ചിട്ടുണ്ട്. സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയ പ്രമുഖരെ ഒപ്പം നിര്‍ത്താനാണ് ശ്രമം നടക്കുന്നത്.