പ്രളയത്തിൽ വെള്ളത്തിനടിയിലായി കാസിരംഗ ദേശീയ പാർക്ക്, രക്ഷപ്പെട്ടെത്തി ദേശീയ പാതയിൽ തളർന്നുറങ്ങുന്ന കണ്ടാമൃഗം

Webdunia
തിങ്കള്‍, 20 ജൂലൈ 2020 (12:05 IST)
പ്രളയത്തിൽ അസമിലെ കാസിരംഗ ദേശീയ പാർക്കിലെ 95 ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. നുറുകണക്കിന് വന്യ മൃഗങ്ങളാണ് പ്രളയത്തെ തുടർന്ന് ഇവിടെനിന്നും രക്ഷപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. വെള്ളപ്പൊക്കത്തിൽനിന്നും രക്ഷപ്പെട്ടെത്തി ദേശീയ പാതയിൽ തളർന്നുറങ്ങുന്ന കണ്ടാമൃഗത്തിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുന്നുണ്ട്.
 
ബഗോരി വനമേഖലയിലെ ബന്ദാർ ധൂബിയിലൂടെ കടന്നുപോകുന്ന ദേശീയപാതയോരത്താണ് കാണ്ടാമൃഗം തളർന്ന് കിടന്നത്, കണ്ടാമൃഗത്തിന്റെ സംരക്ഷണത്തിനായി ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 30-35 വയസ് പ്രായമുള്ള കണ്ടാമൃഗം ക്ഷീണം മാറിയതോടെ റോഡിൽനിന്നും വീണ്ടും യാത്ര തുടർന്നു. കർബി ആങ്‌ലോങ് മലനിരകളിലേയ്ക്ക് ഈ കണ്ടാമൃഗം നീങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി, കാസിരംഗ നാഷ്ണൽ പാർക്ക് ആൻഡ് ടൈഗർ റിസർവ് ആണ് തളർച്ചമാറ്റാൻ കണ്ടാമൃഗം റോഡിൽ വിശ്രമിയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article