‘മോദി ഇന്ത്യയിലെ ഏറ്റവും കരുത്തനായ നേതാവ്, ഈ തരംഗത്തിനെതിരെ നീങ്ങുന്നവര്‍ മുങ്ങിപ്പോകും’; രജനികാന്ത്

Webdunia
ചൊവ്വ, 28 മെയ് 2019 (14:35 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയത്തോടെ ഭരണത്തുടര്‍ച്ച സ്വന്തമാക്കിയ നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി നടന്‍ രജനികാന്ത്. മോദി തരംഗത്തിനെതിരെ നീങ്ങുന്നവര്‍ മുങ്ങിപ്പോകുമെന്ന് വ്യക്തമാക്കിയ സ്‌റ്റൈല്‍ മന്നല്‍ ഇന്ത്യയിലെ കരുത്തനായ നേതാവ് മോദിയാണെന്ന് വ്യക്തമാക്കി.

രാജ്യത്തിന് ആവശ്യം മോദിയെ പോലെ വ്യക്തിപ്രഭാവമുള്ള നേതാക്കളെയാണ്. ഒറ്റയാള്‍ പോരാട്ടം നടത്തിയാണ് അദ്ദേഹം ജയിച്ചത്. വാജ്‌പോ‌യ്‌ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ നേതാവാണ് മോദി. ഒരു ‘കരിസ്‌മാറ്റിക് ലീഡര്‍’ കൂടിയാണ് പ്രധാനമന്ത്രിയെന്നും രജനി പറഞ്ഞു.

കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങാള്‍ ഒഴികെ ബാക്കി എല്ലായിടത്തും മോദി തരംഗമാണുള്ളത്. ഇതിനെതിരെ നീങ്ങുന്നവര്‍ക്ക് രക്ഷയില്ലെന്നും ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സ്‌റ്റൈല്‍ മന്നന്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ തമിഴ്നാടിനെ ഗൗരവത്തോടെ പരിഗണിക്കണം. കാവേരി - കൃഷ്ണ- ഗോദാവരി നദികളുടെ സംയോജനത്തില്‍ നിതിന്‍ ഗഡ്‍കരിയുടെ നിലപാടിനെ അനുകൂലിക്കുന്നെന്നും രജനി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article