ലോക്‍സഭ തെരഞ്ഞെടുപ്പ്; മോഹൻലാലിനോട് സഹായമഭ്യർഥിച്ച് പ്രധാനമന്ത്രി - ഉറപ്പായും ചെയ്യാമെന്ന് താരം

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (14:10 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ നടൻ മോഹൻലാലിനോട് സഹായമഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കാന്‍ ശ്രമിക്കണമെന്നാണ് ട്വിറ്ററിലൂടെ മോദി ആവശ്യപ്പെട്ടത്.

“താങ്കളുടെ പ്രകടനങ്ങൾ വർഷങ്ങളായി ലക്ഷക്കണക്കിന് ആരാധകരെയാണ് രസിപ്പിക്കുന്നത്. നിരവധി അവാർഡുകളും നേടിക്കഴിഞ്ഞു. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കണമെന്നും“- മോദി ട്വിറ്ററില്‍ കുറിച്ചു.

“തീർച്ചയായും സർ. ഊർജസ്വലമായ ഒരു ജനാധിപത്യം പുലരുന്നതിന് ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവഹിക്കേണ്ടതിന്റെ ആവശ്യതകയെപറ്റി അവരോട് പറയുന്നതിനെ ഞാനൊഒരു സൗഭാഗ്യമായി കാണുകയാണ്” - മോഹന്‍‌ലാല്‍ പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article