കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ‘കിംഗ്’, ഇത്തവണ ആർക്കും വേണ്ട ? അതും ഉത്തരേന്ത്യയിൽ - ഞെട്ടിയത് മോദി ക്യാമ്പ്

ബുധന്‍, 13 മാര്‍ച്ച് 2019 (11:43 IST)
നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താരമായിരുന്നത് മോദി ജാക്കറ്റ് ആയിരുന്നു. അന്നത്തെ തരംഗം തന്നെ ഇത്തവണയും ഉണ്ടാക്കാൻ കഴിയുമെന്ന് കരുതിയ ബിജെപിക്ക് തിരിച്ചടി. 2014ലെ താരമായിരുന്ന മോദി ജാക്കറ്റ് 2019 ലെത്തുമ്പോഴേക്കും ആര്‍ക്കും വേണ്ട.  
 
അന്ന് ദിവസം ശരാശരി 35 ജാക്കറ്റ് വിറ്റിരുന്നുവെങ്കില്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒന്ന് വീതമേ വില്‍പനയുള്ളു. ആഴ്ചയില്‍ ഒന്ന് എന്ന നിലയിലേക്ക് താണതോടെ വ്യാപാരികള്‍ക്കും മോദിക്കുപ്പായത്തില്‍ താത്പര്യമില്ലാതായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മോദി മുഖ്യമായും ധരിക്കാറുള്ള സ്ലീവലസ് കോട്ടാണ് ഈ പേരില്‍ അറിയപ്പെടുന്നത്.
 
എന്നാല്‍ ഇനി പ്രചാരണം സജ്ജീവമാകുമ്പോള്‍ വിപണി അനങ്ങിയേക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഉത്തരേന്ത്യയിലെ എല്ലാ സംസ്ഥാനത്തും വ്യാപകമായ കര്‍ഷക പ്രതിസന്ധിയും ചെറുകിട വ്യാപാര മേഖലയിലെ തിരിച്ചടിയും മറ്റും തിരിച്ചടിയാകുമെന്നാണ് വ്യാപാരികള്‍ ഭയക്കുന്നത്. 
 
മുന്‍ വര്‍ഷത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലികളിലും ആളുകള്‍ തീരെ കുറവാണ്. ഇതിന്റെ പ്രതിഫലനമാണ് മോദി ജാക്കറ്റിന്റെ വില്‍പനഇടിവിലും പ്രകടമാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍