ബലാത്സംഗ കേസിലെ പ്രതികളുടെ ലിംഗം ഛേദിക്കും, നിയമം പാസാക്കി നൈജീരിയൻ സ്റ്റേറ്റ്

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (09:26 IST)
അബുജ: ബലാത്സംഗ കേസുകളിലെ പ്രതികളാകുന്ന പുരുഷൻമാരുടെ ലിംഗം ഛേദിയ്ക്കുന്നതിന് നിയമം പാസാക്കി നൈജീരിയൻ സംസ്ഥാനമായ കനുഡ. 14 വയസിൽ താഴെ പ്രായമായ കുട്ടികളെ പീഡിപിയ്ക്കുന്നവർക്കാണ് ഈ ശിക്ഷ നൽകുക. 14 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ പീഡിപിച്ച കേസിൽ പ്രതികളായ സ്ത്രികളുടെ ഫാലോപ്യന്‍ ട്യൂബുകള്‍ നീക്കംചെയ്യും
 
പീഡനങ്ങൾ തടയാൻ കടുത്ത ശിക്ഷ വേണമെന്ന് നിയമം പാസാക്കിക്കൊണ്ട് ഗവര്‍ണര്‍ നാസിര്‍ അഹമ്മദ് എല്‍ റുഫായി പറഞ്ഞു. കൊവിഡ് ബാധയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സമയത്ത് നൈജീരിയയില്‍ ബലാത്സംഗക്കേസുകളുടെ എണ്ണം ക്രമാതാതമായി വര്‍ധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമങ്ങൾ പാസാക്കിയത്. 14 വയസിന് മുകളിൽ പ്രായമുള്ളവരെ ബലാത്സംഗം ചെയ്യുന്നവർ ജീവപര്യന്തം കഠിന തടവ് അനുഭവിക്കേണ്ടിരും.

അനുബന്ധ വാര്‍ത്തകള്‍

Next Article