ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ വിവാദ ഭൂപടത്തിനുള്ള ഭരണഘടനാ ഭേതഗതി ബിൽ നേപ്പാൾ പാർലമെന്റിൽ അവതരിപ്പിച്ചു

Webdunia
ഞായര്‍, 31 മെയ് 2020 (16:00 IST)
കാഠ്മണ്ടു: ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള നേപ്പാളിന്റെ വിവാദ മാപ്പ് ഔദ്യോഗിമ മാപ്പായി അംഗീകരിക്കാനും, ദേശിയ ചിഹ്നത്തിനുമായുള്ള ഭരണഘടന ഭേതഗതി ബില്ല് നേപ്പാൾ പാർലമെന്റിൽ അവതരിപ്പിച്ചു. നേപ്പാൾ നിയമ മന്ത്രി ശിവ മായയാണ് ബിൽ അവതരിപ്പിച്ചത്. നടപടിയിൽ ഇന്ത്യ കടുത്ത എതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നേപ്പാളിന്റെ നീക്കം. 
 
നിയമ ഭേതഗതിയ്ക്ക് പ്രധാന പ്രതിപക്ഷമായ നേപ്പാൾ കോൺഗ്രസ് പാർട്ടിയുടെ പിന്തുണയും. കെ പി ശർമ ഒലി സർക്കറിനുണ്ട്. ശനിയാഴ്ച ചേർന്ന യോഗത്തിൽ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ നേപ്പാളി കോൺഗ്രസ് പാർട്ടി തീരുമാനമെടുക്കുകയായിരുന്നു. അതിനാൽ ബില്ലിന് മുന്നിൽ രണ്ട് ഭൂരിപക്ഷം ലഭിയ്ക്കും എന്നാണ് നേപ്പാൾ സർക്കാരിന്റെ അവകാശവാദം. 370 ചതുരശ്ര കിലോമീറ്റർ വരുന്ന ഇന്ത്യയുടെ ലിംപിയാധുര, കാലാപാനി. ലിപു ലേക്ക്, എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് നേപ്പാൾ പുതിയ മാപ്പ് തയ്യാറാക്കിയിരിയ്ക്കുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article