'മുഖമേതായാലും മാസ്ക് മുഖ്യം' - ക്യാമ്പെയിനിൽ പങ്കുചേർന്ന് നയൻതാരയും!

അനു മുരളി
ശനി, 18 ഏപ്രില്‍ 2020 (14:52 IST)
രാജ്യത്ത് കൊവിഡ് 19 രോഗികൾ വർധിച്ച് വരികയാണ്. കൊറോണ വൈറസിനെ തുരത്താനുള്ള കഠിന പ്രയത്നത്തിലാണ് രാജ്യം. ലോകത്തെ പല രാജ്യങ്ങളും ലോക്ക് ഡൗണിലാണ്. ഇന്ത്യയും. കൊവിഡിനെ പ്രതിരോധിക്കുന്ന സര്‍ക്കാരിനോടൊപ്പം പൂര്‍ണ്ണ പിന്തുണ നൽകി സിനിമാ താരങ്ങളും രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി മാസ്ക് ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് 'മുഖമേതായാലും മാസ്ക് മുഖ്യം' ബോധവത്കരണവുമായി താരങ്ങൾ രംഗത്തെത്തിയിരുന്നു.
 
ഇപ്പോഴിതാ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറും ഈ ബോധവത്കരണത്തിന്റെ ഭാഗമായിരിക്കുകയാണ്. താരം തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ മാസ്ക് ധരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചു. സ്റ്റേ ഹോം, സ്റ്റേ സേഫ്, ബ്രേക്ക് ദി ചെയ്ൻ എന്നീ ഹാഷ്ടാഗുകൾ കുറിച്ചുകൊണ്ടാണ് നയൻതാര ഈ ക്യാംപെയിന്റെ ഭാഗമായിരിക്കുന്നത്. 
 
സ്റ്റേ ഹോം, സോഷ്യൽ ഡിസ്റ്റൻസിങ്, കൊവിഡ് 19 എന്നീ ഹാഷ് ടാഗുകള്‍ കുറിച്ചുകൊണ്ട് മോഹൻലാൽ മാസ്ക് ധരിച്ചുള്ള ചിത്രം പങ്കുവെച്ചത്. ദുരിതാശ്വാസനിധിയിലേക്ക് മോഹൻലാൽ ധനസഹായം നൽകിയിരുന്നു. സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ക്കുള്‍പ്പെടെ മഞ്ജു വാര്യർ സഹായം നൽകി കഴിഞ്ഞിട്ടുണ്ട്. നയൻതാരയും ധനസഹായം നൽകി കഴിഞ്ഞു. 
 
കൊവിഡ് 19 കാലത്ത് വീട്ടിലിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും മറ്റുമുള്ള സർക്കാര്‍ നിര്‍ദ്ദേശങ്ങളുള്‍പ്പെടെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ തന്‍റെ സോഷ്യൽമീഡിയ പേജുകള്‍ പ്രയോജനപ്പെടുത്തി മറ്റ് യുവതാരങ്ങളും രംഗത്തുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article