യൂട്യൂബ് നോക്കി ചാരായം വാറ്റിയ ബ്യുട്ടീഷ്യൻ പിടിയിൽ

ജോര്‍ജി സാം
ശനി, 18 ഏപ്രില്‍ 2020 (14:27 IST)
ചാരായം വാറ്റലിൽ പുതുമ കണ്ടെത്താനായി യൂട്യൂബ് നോക്കി ചാരായം വാറ്റിയ ബ്യുട്ടീഷ്യൻ എക്സൈസ് വകുപ്പിന്റെ പിടിയിലായി. വെള്ളറട മാനത്തോട്ടം പ്ലാൻകാല പൊട്ടയംവിള വീട്ടിൽ  സന്തോഷ് എന്ന മുപ്പത്തിമൂന്നുകാരനാണ് വലയിലായത്.
 
എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മാലയൻ കാവിൽ ബ്യുട്ടിപാർലർ നടത്തുന്ന ഇയാളെ പിടിച്ചത്. ചോദ്യം ചെയ്യലിലാണ് ഇയാൾ യൂട്യൂബ് വഴി ചാരായം വാറ്റാൻ പഠിച്ചതെന്ന് വെളിപ്പെടുത്തിയത്. വാറ്റുചാരായവും മറ്റുപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article