എനിക്ക് കിട്ടുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു: ഫഹദ് ഫാസില്‍

വെള്ളി, 13 ഏപ്രില്‍ 2018 (14:06 IST)
65ആമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മിന്നിത്തിളങ്ങി മലയാള സിനിമ. പ്രത്യേക പരാമര്‍ശം അടക്കം പത്ത് അവാര്‍ഡുകളാണ് ഇത്തവണ മലയാളം സ്വന്തമാക്കിയിരിക്കുന്നത്. അതില്‍ എടുത്തുപറയേണ്ടതാണ് മികച്ച സഹനടനുള്ള അവാര്‍ഡ്.
 
മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ ഫഹദ് ഫാസിലാണ് ഇത്തവണ മികച്ച സഹനടനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിലാണ് ഫഹദിന് അവാര്‍ഡ് ലഭിച്ചത്.
 
മലയാളത്തില്‍ ആയതുകൊണ്ടാണ് ഇത്രയും നല്ല സിനിമ ചെയ്യാന്‍ കഴിഞ്ഞതെന്ന് ഫഹദ് പ്രതികരിച്ചു. എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. എന്നാല്‍ സിനിമയ്ക്ക് അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചു.
 
ചലഞ്ചിങ് റോള്‍ തന്നെയായിരുന്നു തൊണ്ടിമുതലിലേത്. പടവുമായി ബന്ധപ്പെട്ട എല്ലാരും അത്രയും കഷടപ്പെട്ടാണ് അത് പൂര്‍ത്തീകരിച്ചത്. എന്റെ കാര്യം എന്നാല്‍ പൊട്ടക്കണ്ണന്റെ മാവേലേറാണ്.- ഫഹദ് വ്യക്തമാക്കി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍