ദേശീയ അവാര്‍ഡ് തിളക്കത്തില്‍ പാര്‍വതിയും ഫഹദും

വെള്ളി, 13 ഏപ്രില്‍ 2018 (12:09 IST)
ദേശീയ ചലചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്നു. മലയാളികളുടെ സ്വന്തം പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫീലെ അഭിനയത്തിനാണ് പാര്‍വതിക്ക് പ്രത്യേക പരാമശം. മികച്ച സഹനടനായി ഫഹദ് ഫാസിലിനെ തെരഞ്ഞെടുത്തു. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. 
 
മികച്ച മലയാള ചിത്രമായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദ്രക്സാക്ഷിയും ജൂറി തെരഞ്ഞെടുത്തു. മലയാള ചിത്രങ്ങല്‍ മികച്ച നിലവാരമാണ് പുലര്‍ത്തുന്നതെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്നും വരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
 
കഥേതര വിഭാഗത്തിൽ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്കാരം നേടിയത്. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് സ്ലേവ് ജനസിസ്.
 
മലയാളത്തില്‍ നിന്ന് പതിനഞ്ച് ചിത്രങ്ങളാണ് അറുപത്തിയഞ്ചാമത് ദേശീയ ചലചിത്രപുരസ്കാരത്തിനായുള്ള അന്തിമപട്ടികയിലിടം നേടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍