'നാൻ പെറ്റ മകൻ‘ അഭിമന്യുവിന്റെ ജീവിതകഥ സിനിമയാവുന്നു

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (16:37 IST)
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ സജി എസ് പാലമേല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ. 'നൂറ്റൊന്ന് ചോദ്യങ്ങള്‍' എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മിനോണ്‍ ആണ് അഭിമന്യുവായി വേഷമിടുന്നത്. 
 
ചിത്രത്തിന്റെ ലോഞ്ചിംഗ് അഭിമന്യുവിന്റെ മാതാപിതാക്കൾ  തിരുവനന്തപുരത്ത് നിർവഹിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മഹാരാജാസിലും വട്ടവടയിലുമായിട്ടാണ് സിനിമ ചിത്രീകരിക്കുക. 
 
നവംബറിൽ ചിത്രം തീയറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇന്ദ്രന്‍സ്, പന്ന്യന്‍ രവീന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, നടി സരയു, സീനാ ഭാസ്‌ക്കര് എന്നിവരും മഹരാജാസിലെയും വട്ടവടയിലെയും അഭിമന്യുവിന്റെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article