രവീന്ദർ ബി ജെ പിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതോടെ പർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സുകളും ബോർഡുകളും തെലങ്കാന ബി ജെ പി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തരെ അണിനിരത്തുന്ന ബി ജെ പി തന്ത്രത്തിന്റെ ഭാഗമായാണ് രവീന്ദഏഇന്റെ ബി ജെ പി പ്രവേശനം എന്നാണ് വിലയിരുത്തപ്പെടുന്നത്.
മക്ക മസ്ജിദ് സ്ഫോടനക്കേസിൽ അസീമാനന്ദയുൾപ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ എൻ ഐ എ പ്രത്യേക കോടതിയിലെ ജഡ്ജിയായിരുന്നു കെ രവീന്ദർ റെഡ്ഡി. കേസിൽ വിധി പ്രസ്ഥാവിച്ച ശേഷം രവീന്ദർ ജസ്റ്റിസ് പദവി രാജിവച്ചത് വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ജഡ്ജി ബി ജെ പിയിലേക്ക് പോകുന്നതായുള്ള വാർത്ത പുറത്തുവരുന്നത്.