വീട്ടിൽ ഗണപതി വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം !

ശനി, 22 സെപ്‌റ്റംബര്‍ 2018 (12:54 IST)
സർവ വിഘ്നങ്ങളും അകറ്റുന്ന വിഘ്നേശ്വരനാണ് ഗണപതി ഭഗവാൻ. ഏതൊരു കാര്യം തുടങ്ങുമ്പോഴും ഗണപതിയെ ധ്യാനിച്ച് പ്രാർത്ഥിച്ച് തുടങ്ങുക എന്നതാണ് ഭാരതീയ സങ്കൽ‌പം. ഏതൊരു പ്രവർത്തി തുടങ്ങുന്നതിനു മുൻപും ഗണപതി ഹോമം നടത്തുന്നതിന്റെ പ്രാധാന്യം ഇതാണ്. 
 
ഐശ്വര്യത്തിനും സമൃദ്ധിക്കുമായി വീട്ടിൽ ഗണപതി വിഗ്രഹങ്ങൾ സ്ഥാപിക്കുന്ന പതിവുണ്ട്. എന്നാൽ ഇത്തരത്തിൽ ഗണപതി വിഗ്രഹങ്ങൾ വീട്ടിൽ സ്ഥാപിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇല്ലെങ്കിൽ ഫലം വിപരീതമായിരിക്കും.
 
സന്തോഷവും സമൃദ്ധിയും വീട്ടിൽ നിറക്കുന്നതിനായി വെളുത്ത നിറത്തിലുള്ള ഗണപതി വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതാണ് ഉത്തമം. ഇനി വ്യക്തിപരമായ ഉയർച്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ കുങ്കുമ നിറത്തിലുള്ള വിഗ്രങ്ങൾ സ്ഥാപിക്കാം. വീടിന്റെ പ്രധാന കവാടത്തിനു നേർ വിപരീതമായാണ് ഗണപതി വിഗ്രഹങ്ങൾ സ്ഥാപിക്കേണ്ടത്. വീടിനുള്ളിലേക്ക് നെഗറ്റീവ് എനർജി പ്രവേശിക്കുന്നതിൽനിന്നും ഇത് ചെറുത്ത് നിർത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍