പോസ്റ്റ് ചെയ്ത ചിത്രത്തിനു കീഴിൽ അടിവസ്ത്രമെവിടെ എന്ന് സന്ദേശമയച്ചയാൾക്ക് അതേ നാണയത്തിൽ പണികൊടുത്ത് അമൃത സുരേഷ്

Webdunia
ശനി, 21 ഏപ്രില്‍ 2018 (15:21 IST)
സമൂഹത്തിൽ ശ്രദ്ദേയരായ വനിതകൾക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള  അശ്ലീല വർഷം തുടർക്കത്ഥയാകുന്നു. പിന്നണി ഗാന രംഗത്തും ആൽബങ്ങളിലൂടെ സമൂഹ്യ മാധ്യമങ്ങളിലും ഒരു പോലെ ശ്രദ്ദേയയായ. അമൃത സുരേഷിനാണ് ഇത്തവണ ദുരനുഭവം ഉണ്ടായിരിക്കുന്നത്. 
 
കഴിഞ്ഞ ദിവസം ഫോർവേർഡ് മാഗസ്സിനുവേണ്ടി നടന്ന ഫോട്ടൊ ഷൂട്ടിലെ ചില ചിത്രങ്ങൾ അമൃത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ അടി വസ്ത്രങ്ങൾ എവിടെ എന്ന് ഒരു ഇൻസ്റ്റഗ്രാം യൂസർ അമൃതക്ക് മെസ്സേജ് അയക്കുകയായിരുന്നു. അസ്ലീല സന്ദേഷത്തിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഇയാൾക്ക് ആരെങ്കിലും ഒരു മറുപടി കൊടുക്കുമോ എന്ന ചോദ്യത്തോടുകൂടി സാമൂഹ്യ മാധ്യമങ്ങളിൽ തന്നെ പോസ്റ്റ് ചെയ്താണ്. അമൃത പ്രതികരിച്ചത്. 
 
സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേർക്കാണ് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നത്. നേരത്തെ നടി മീര നന്ദനും മലയാളത്തിലെ പ്രമുഖ ബാല താരത്തിനും സമാനമായ ദുരനുഭവം നേരിടേണ്ടി വന്നിരുന്നു. ഇരുവരും ശക്തമായ രീതിയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article