എല്ലാവരെയും ഞെട്ടിച്ച് വേദിയിൽ സിനിമാ സ്റ്റൈലിൽ വിവാഹാഭ്യർത്ഥന, കേസെടുക്കാൻ മന്ത്രിയുടെ നിർദേശം !

Webdunia
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (15:21 IST)
കർണാടക സർക്കാർ സംഘടിപ്പിച്ച യുവ ദസറ പരിപാടിക്കിടെ ആരാധകരെ ഞെട്ടിച്ച് കന്നഡ റാപ്പർ ചന്ദൻ ഷെട്ടി വിവാഹാഭ്യർത്ഥ നടത്തിയതാണ് കർണാടകയിൽ ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുന്നത്. സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിടെ കമുകി നിവേദിത ഗൗഡയോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ഇരുവരും കർണാടകത്തിൽ ഏറെ പ്രശസ്തരാണ്.      
 
ബിഗ്ബോസ് സീസൺ 9ന് ശേഷം ഇരുവരും പ്രണയത്തിലായിരുന്നു. യുവ ദസറ ഷോയിൽ കലാപരിപാടികൾ അവതരിപ്പിക്കാനാണ് ഇരുവരെയും ക്ഷണിച്ചിരുന്നത്. എന്നാൽ പരിപടികൾക്കൊടുവിൽ ചന്ദൻ ഷെട്ടി സ്റ്റേജിൽ മുട്ടുകുത്തി നിന്ന് നിവേദിതയോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. നിവേദിത വിവാഹത്തിന് സമ്മതം അറിയിക്കുകയും ചെയ്തു. കരഘോഷത്തോടെയും ആർപ്പുവിളികളോടെയുമാണ് ആരാധകർ ഇത് സ്വീകരിച്ചത്.
 
എന്നാൽ പൊതുവേദി വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചത് കർണാടത്തിലെ മന്ത്രിക്ക് അത്ര പിടിച്ചില്ല. ഇരുവരും പൊതുവേദി ദുരുപയോഗം ചെയ്തു എന്നാരോപിച്ച് കർണാടക മന്ത്രി സോമണ്ണ രംഗത്തെത്തി. സർക്കാർ വേദിയിൽ വിവാഹാഭ്യർത്ഥന നടത്തിയതിന് ചന്ദൻ ഷെട്ടിക്കും നിവേദിതക്കും കാരനം കാണിക്കൽ നോട്ടീസ് അയക്കാനും കേസെടുക്കാനും മന്ത്രി നിർദേശം നൽകി. ഇതോടെ സംഭവത്തിൽ മാപ്പപേക്ഷിച്ച് ചന്ദൻ രംഗത്തെത്തുകയും ചെയ്തു.    

അനുബന്ധ വാര്‍ത്തകള്‍

Next Article