മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മയിൽ പൊട്ടിത്തെറി നടന്നിരുന്നു. ഇതേതുടർന്ന് നാല് നടിമാർ അമ്മയിൽ നിന്നും രാജിവെച്ചിരുന്നു.
അതേസമയം, അമ്മയുമായുള്ള പ്രശ്നങ്ങൾ ഡബ്ല്യുസിസിയിൽ ചർച്ചയ്ക്ക് വെച്ചപ്പോൾ മഞ്ജു താരസംഘടനയ്ക്കൊപ്പമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്നാണ് മഞ്ജു രാജിവെച്ചതെന്ന് കൈരളി റിപ്പോർട്ട് ചെയ്യുന്നു.
രാജി വച്ചെന്ന വിവരം മഞ്ജു, അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു. അബുദാബിയില്‍ വച്ചാണ് മഞ്ജു ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചത്. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി.
നേരത്തെയും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരുന്നു.