14കാരിയുടെ മുറിയുടെ മേൽക്കൂരയിൽ ഒളിച്ച് താമസിച്ച് കാമുകൻ, സാഹസം രാത്രി കാമുകിയോടൊപ്പം കിടന്നുറങ്ങാൻ

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (15:51 IST)
14കരിയുടെ മുറിയിൽ ഒളിച്ചുതാമസിച്ച കാമുകനെ പൊലീസ് പിടികൂടി ടെന്നീയിലെ മൗണ്ട് ജൂലിയറ്റിലാണ് സംഭവം ഉണ്ടായത്. കാമുകിയായ 14കാരിയുടെ മുറിക്ക് മുകളിലെ മേൽക്കൂരയിലാണ് 18കാരനായ യുവാവ് ഒളിച്ചുതാമസിച്ചിരുന്നുത്. എന്നും കാമുകിക്കൊപ്പം കിടന്നുറങ്ങാനായിരുന്നു ഈ സാഹസമത്രയും. 
 
വീട്ടിൽ ആരുമില്ലാത്തപ്പോൾ പ്രവേശിച്ച് മച്ചിൽ ഒളിച്ചിരിക്കും രാത്രിയിൽ കാമുകിയോടൊപ്പം മുറിയി ഒരുമിച്ചുറങ്ങുന്നതുമായിരുന്നു പതിവ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടിയുടെ അമ്മ തന്റെ വീടിനുള്ളിലേക്ക് അപരിചിതനായ ഒരു യുവാവ് കയറുന്നത് കണ്ട് ശബ്ദമുണ്ടാക്കുകയായിരുന്നു. ഇതോടെ ഇയാൾ കാമുകിയുടെ മുറിയിൽ കയറി വതിലടച്ചു എന്നാൽ പിന്നീട് മുറി തുറന്ന് പരിശോധിച്ചതോടെ ഇയാളെ കണ്ടെത്താനായില്ല. ഇതോടെ സ്ത്രീ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
 
പൊലീസ് എത്തി വീട് മുഴുവൻ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർൻ 14കാരിയുടെ മുറിയുടെ മുകളിൽ മച്ച് പോലെയുള്ള ഭാഗത്ത് പൊലീസ് കയറി പരിശോധിച്ചതോടെയാണ് 18കാരനെ പിടികൂടാനായത്. പുറത്തുപോകാൻ തയ്യാറാവാതെ വന്നതോടെ ബലം പ്രയോഗിച്ചാണ് പൊലീസ് ഇയാളെ ഇറക്കിവിട്ടത്. ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. കേസിൽ കോടതിയിൽ ഹാജരാകാനിരിക്കെ വീണ്ടും ഇയാളെ 14കരിയുടെ വീട്ടിൽ നിന്നും പൊലീസ് പിടികൂടീ. യുവാവ് വീട്ടിലേക്ക് പ്രവേശിക്കുന്നതുകണ്ട അയൽവാസി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പ്രതിക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു  

അനുബന്ധ വാര്‍ത്തകള്‍

Next Article