പാരിപ്പള്ളി സിഎച്ച്എംഎം കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായിരുന്നു മാളവിക. അതേ കോളെജിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു വൈശാഖ്. ഇരുവരുടേയും പ്രണയം കോളജ് അധികൃതര്‍ വീട്ടിലറിയിച്ചതോടെ മാളവികയുടെ വീട്ടുകാര്‍ അവർക്ക് മറ്റ് വിവാഹാലോചനകൾ കൊണ്ടുവന്നതോടെ 2017 ജൂണിൽ ഇരുവരും വിവാഹിതരായി.