മിശ്ര വിവാഹിതരായ ഹാരിസൺ-ഷഹാന ദമ്പതികൾക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കണ്ണൂർ മജിസ്ട്രേറ്റ് കോടതി അറിയിച്ചു. പെൺകുട്ടിയെ കാണാനില്ലെന്ന വിട്ടുകാരുടെ പരാതിയെ തുടർന്ന് ഷഹാനയെ പൊലീസ് ഹാജരാക്കിയിരുന്നു. ആരുടെ കൂടെ പോകാനാണ് താൽപ്പര്യം എന്ന് ചോദിച്ചപ്പോൾ ഹാരിസണൊപ്പം എന്നായിരുന്നു ഷഹാനയുടെ മറുപടി.