വയനാട്ടിൽ മാവോയിസ്റ്റുകൾ ബന്ദികളാക്കിയ മൂന്നാമത്തെയാളും രക്ഷപെട്ടു

ശനി, 21 ജൂലൈ 2018 (08:59 IST)
വയനാട്ടിലെ എമറാള്‍ഡ് എസ്റ്റേറ്റില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ മൂന്നാമത്തെ തൊഴിലാളിയും രക്ഷപ്പെട്ടു. ബംഗാള്‍ സ്വദേശി അലാവുദ്ദീനാണ് മാവോയിസ്റ്റുകളുടെ തടവില്‍ നിന്നും രക്ഷപ്പെട്ട മൂന്നാമത്തെ വ്യക്തി. നേരത്തെ തന്നെ മറ്റു രണ്ടു തൊഴിലാളികളും രക്ഷപ്പെട്ടിരുന്നു. 
 
നാലംഗ സായുധസംഘമാണ് ഇവരെ ബന്ധികളാക്കിയത്. മേപ്പാടി പഞ്ചായത്തിലെ തൊള്ളായിരത്തിലുള്ള ഏലത്തോട്ടത്തില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ ടൈല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പശ്ചിമബംഗാള്‍ സ്വദേശികളാണ് ഇവർ മൂന്നാളും.
 
നാലാംഗ സംഘത്തില്‍ ഒരാള്‍ സ്ത്രീയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് വനത്തില്‍ തിരച്ചില്‍ നടത്തുകയാണ്. 
 
മാവോയിസ്റ്റുകളുടെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെട്ട രണ്ടു തൊഴിലാളികളാണ് സംഭവം എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ അറിയിച്ചത്. ഇതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍