മിസോറം ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട കുമ്മനം രാജശേഖരന് നേരെ മിസോറമിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ. കുമ്മനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമാണ് മിസോറം. ഇവിടെ ഗവർണറായി എത്തിയിരിക്കുന്നത് ഹൈന്ദവ തീവ്രവാദിയാണെന്നാണ് അവിടുത്തെ സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണം.
പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് കുമ്മനത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നലെ പുറത്തിറങ്ങിയ മിസോറാം പോസ്റ്റ് എന്ന പത്രത്തിന്റെ ആദ്യ പേജിലെ വാര്‍ത്തയായിരുന്നു ഇത്. കുമ്മനം കേരളത്തിൽ മതേതരത്വത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ഇവർ റിപ്പോർട്ടിൽ പറയുന്നു.