'നിയമനടപടികൾ അവസാനിപ്പിച്ച് കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ എന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ആദ്യം സമ്മതിക്കട്ടെ.' എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മർദ്ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്‌കർ രണ്ടുംകൽപ്പിച്ച് തന്നെയാണ്.
സംഭവം ഒത്തുതീർപ്പാക്കുന്നതിനായി പല ചർച്ചകളും നടക്കുന്നതായി അറിഞ്ഞു. എന്നെ കുറ്റക്കാരനായി സമൂഹത്തിന് മുന്നിൽ നിർത്താനുള്ള ശ്രമം നടക്കില്ല, അതിനാണ് ശ്രമമെങ്കിൽ നിയമനടപടികളുമായി തന്നെ മുന്നോട്ടുപോകും. എത്രവലിയ സമ്മർദ്ദമായാലും നീതി ലഭിക്കും വരെ ഇതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപിയുടെ മകൾ മർദ്ദിച്ചത് അദ്ദേഹത്തിന്റെ അറിവോടെ ആണെന്നും സംശയമുണ്ട്. വാഹനമോടിക്കുമ്പോൾ വണ്ടി ചെറുതായൊന്നുലഞ്ഞാൽ പോലും അദ്ദേഹം ചീത്ത വിളിക്കും. മറ്റൊരുവാഹനം എതിരേ വന്നപ്പോൾ വണ്ടി ബ്രേക്കിട്ടതിന്റെ പേരിലാണ് മുൻഡ്രൈവറെ മാറ്റിയതെന്നും ഗവാസ്കർ പറയുന്നു.