2022ലെ സ്വാതന്ത്ര്യ ദിനത്തിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ഇന്ത്യ, പദ്ധതിയുമായി ഐ എസ് ആർ ഒ !

Webdunia
വ്യാഴം, 13 ജൂണ്‍ 2019 (17:02 IST)
ബഹിരകാശത്തേക്ക് മനുഷ്യരെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഐഎസ്ആർഒ. ഗഗൻയാൻ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക പദ്ധതിയിലാണ് ഐഎസ്ആർഒ മനുഷരെ ബഹിരാകാശത്ത് എത്തിക്കുന്നത്. മൂന്ന് യാത്രികരായിരിക്കും ഗഗൻയാനിൽ ബഹിരാകാശത്തേക്ക് അയക്കുക. 2022ലെ സ്വാതന്ത്ര്യ ദിനത്തിൽ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കത്ത് എന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.
 
പദ്ധതിക്കായി 10,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. 2018ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് മനുഷ്യരെ വഹിക്കാൻ ശേഷിയുള്ള ബഹിരാകാശ പേടകം ഇന്ത്യ വിക്ഷേപിക്കാൻ ഒരുങ്ങുന്നത്.
 
പദ്ധതി നടപ്പിലാകുന്നതോടെ സോവിയേറ്റ് യൂണിയനും, അമേരിക്കകും, ചൈനക്കും ശേഷം ബഹിരാകാശത്തേക്ക് ആളെ അയക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ കൈവരിക്കും. നേരത്തെ ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ച് സ്പേസ് ഡിഫൻസ് രംഗത്ത് ഇന്ത്യ വൻ നേട്ടം കുറിച്ചിരുന്നു. ഇത് വിവാദമായി എങ്കിലും അമേരിക്കക്കും റഷ്യക്കും ചൈനക്കും ശേഷം ഇത്തരം ഒരു സങ്കേതികവിദ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article