ആൻഡ്രോയിഡിന് ബദലായി ഹോവെയ്‌യുടെ 'ഓർക്ക് ഒഎസ്' ഉയർന്നുവരുമോ ? ടെക്ക്‌ ലോകത്ത് ചൂടേറിയ ചർച്ച

വ്യാഴം, 13 ജൂണ്‍ 2019 (15:41 IST)
ചൈനീസ് സമാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹോവെയും ആഗോള ഭീമൻമാരായ ഗൂഗിളും തമ്മിലുള്ള ടെക്ക് യുദ്ധമാണ് ഇപ്പോൾ ടെക് ലോകത്ത് ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കുന്നത്. ഗൂഗിളിന് വിഷയത്തിൽ പാസിവായ റോൾ മാത്രമാണുള്ളത്. അമേരിക്കൻ സർക്കാരിന്റെ തീരുമാനത്തെ മറ്റു വഴികളില്ലാത്തതുകൊണ്ട് ഗൂഗിളിന് അംഗീകരിക്കേണ്ടിവന്നതാണ്. യുദ്ധം അമേരിക്കയും ഹോ‌വെയും അല്ലെങ്കിൽ ചൈനയും തമ്മിലാണ്.
 
ഹോവെയ് ഫോണുകൾക്ക് ആൻഡ്രോയിഡ് ലൈസൻസ് റദ്ദാക്കിയ ഗൂഗിളിനെ തീരുമാനത്തെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി വെല്ലുവിളിക്കാനുള്ള തീരുമാനത്തിലാണ് ഹോവെയ്, അമേരിക്കയുടെ വിലക്ക് തങ്ങളോട് വേണ്ട എന്ന ശക്തമായി തന്നെ കമ്പനി നിലാപാട് സ്വീകരിച്ചിരിക്കുന്നു. ഹോവെയ് പുറത്തിറക്കാനിരിക്കുന്ന ഓർക്ക് ഒഎസിനെ കുറിച്ചാണ് ടെക്ക് ലോകത്തെ പ്രധാന ചർച്ചകൾ. ഗൂഗിളിന്റെ ആൻഡ്രോയിഡിന് ഓർക് ഒഎസ് വെല്ലുവിളി സൃഷ്ടിക്കുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
 
ഈ ഭയം ഗൂഗിളിനും ഉണ്ടായിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഗൂഗിളിനോട് എതിരിടാൻ മാത്രം വലിയ കമ്പനി തന്നെയാണ് ഹോവെയ് എന്നതു തന്നെയാണ് ഗൂഗിളിന്റെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നത്. ഇതു സംബന്ധിച്ച ആശങ്ക ഗൂഗിൾ പരസ്യപ്പെടുത്തുകയും അമേരിക്കൻ സർക്കാരിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു ആൻഡ്രോയിഡിന് പകരംവക്കുന്ന ചൈനീസ് ഒഎസുകൾ വെന്നാൽ വെല്ലുവിളി നേരിടുക അമേരിക്ക തന്നെയായിരിക്കും എന്നാണ് ഗൂഗിൾ അമേരിക്കൻ ഗവൺമെന്റിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
 
ആൻഡ്രോയിഡ് വിലക്കുകൾ നീക്കി ഹോവെയ്‌ക്ക് ആൻഡ്രോയിഡ് ലൈസൻസ് അനുവദിക്കുന്നതാണ് നല്ലത്. ആൻഡ്രോയിഡിന് പകരം ഹോവെയ് സ്വന്തം ഒഎസ് എവിടെ അവതരിപ്പിച്ചാലും അമേരിക വെല്ലുവിളി നേരിടും എന്നാണ് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരികുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ നഷ്ടമാകുന്നത് ഗുഗിളിനും പ്രതിസന്ധി തന്നെയാണ്. അത് മാത്രമല്ല. ഇന്ന് ലോക സ്മാർട്ട്‌ഫോൺ വിപണി തെന്ന ഗൂഗിളിനെ ആൻഡ്രോയിഡിനെ അടിസ്ഥാനപ്പെടുത്തിയണ് പ്രവർത്തിക്കുന്നത്.
 
ഇതിൽ തന്നെ ലോകത്ത് ഏറ്റവുമധിം സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ ചൈനീസ്സ് കമ്പനികളുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. ഹോവെയുടെ സ്വതന്ത്ര ആൻഡ്രോയിഡ് ഒഎസ് വിജയകാരമാവുകയും ഇക്കാര്യത്തിൽ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ ഒരു ഏകീകരണം ഉണ്ടാവുകയും ചെയ്താൽ ഗൂഗിൾ ആൻഡ്രോയിഡ് കൂപ്പുകുത്തും എന്ന് ഉറപ്പാണ് ഇതോടെ ലോക സ്മാർട്ട്‌ഫോൺ വിപണിയുടെ ആധിപത്യം അമേരിക്കയിൽനിന്നും ചൈനയിലേക്ക് എത്തുകയും ചെയ്യും.   
 
ഈ സ്ഥിതി ഒഴിവാക്കുന്നതിനായണ് ഗൂഗിൾ അമേരിക്കൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓർക് ഒഎസ് എന്ന പേരിൽ സോഫ്‌റ്റ്‌വെയറിന് ഹോവെയ് ട്രേഡ്മാർക്ക് നേടിക്കഴിഞ്ഞു. ഗുഗിളുമായുള്ള പ്രശ്നത്തിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ ഹോവെയുടെ സെപ്റ്റംബറിൽ പുറത്തിറങ്ങാനുള്ള മേറ്റ് 30 സീരിസ് സ്മാർട്ട്‌ഫോണുകൾ ഓർക്ക് ഒഎസിൽ പുറത്തിറങ്ങുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 
 
ഓർക് ഒഎസും, ഹോവെയ്‌യുടെ യൂസർ ഇന്റർഫേസായ ഇ എം യു ഐയും കൂടി‌ചേരുമ്പോൾ ഗൂഗിളിന്റെ ആൻഡ്രോയിഡ് ഒ എസുമയി പുതിയ ഓർക് ഒഎസിന് വലിയ വ്യത്യാസങ്ങൾ ഉണ്ടാകില്ല എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഗൂഗിളീന്റെ സേവനൺഗൾ ഒന്നും തന്നെ ഈ ഒ എസിൽ ലഭ്യമാകില്ല എന്നതാവും ഏറ്റവും വലിയ വെല്ലുവിളി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍