കഞ്ചാവ് വേട്ടയ്ക്കും ഐഎസ്ആർഒയുടെ സഹായം; ഒഡീഷയിൽ പിടികൂടിയത് 1000 ക്വിന്റൽ

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (08:38 IST)
കാലം വികസിച്ചതോടെ അന്വേഷണത്തിലും വലിയ മാറ്റങ്ങൾ തന്നെ വന്നു. സങ്കേതികവിദ്യ ഇന്ന് അന്വേഷണത്തെ വലിയ രീതിയിൽ സഹായിയ്ക്കുകയാണ്. അത്തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഞ്ചാവ് പിടികൂടാൻ ഐഎസ്ആർഒയ്ക്ക് എന്ത് ചെയ്യാനാകും എന്നായിരിയ്ക്കും ചിന്തിയ്ക്കുന്നത്. മുകളിൽനിന്നും എല്ലാം നോക്കി കാണുന്ന സാറ്റലൈറ്റുകളാണ് കഞ്ചാവ് പിടികൂടാനും സഹായിയ്ക്കുന്നത്.
 
ഒഡീഷയിൽ കഴിഞ്ഞ ഒൻപത് മാസത്തിനിടെ 1000 ക്വിന്റൽ കഞ്ചാവാണ് പിടികൂടിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ഇതിന് സഹായിയ്ക്കുന്നത് ഐഎസ്ആർഒ സാറ്റലൈറ്റുകളാണ് എന്ന് ഒഡീഷ ഡിജിപി അഭയ് പറയുന്നു. ഐഎസ്ആർഒ പങ്കുവയ്ക്കുന്ന സാറ്റലൈറ്റ് മാപ്പിങ് ഡേറ്റ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വാപകമായി കഞ്ചാവ് കൃഷി ചെയ്യുന്ന ഇടങ്ങൾ പൊലീസ് കണ്ടെത്തുന്നത്.
 
നർകോട്ടിക് കൺട്രോൾ ബ്യൂറോ നൽകുന്ന സാറ്റലൈറ്റ് ഡേറ്റയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് വർഷമായി ഒഡീഷ പൊലീസ് കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തുന്നത്. രാജ്യത്തെ മറ്റു അന്വേഷണ ഏജൻസികൾക്കും എൻസിബി ഇത്തരത്തിൽ വിവരങ്ങൾ കൈമാറുന്നുണ്ട്. കറുപ്പ് കൃഷിയുടെ സാറ്റലൈറ്റ് മാപ്പിങ് കുറേ വർഷങ്ങളായി നടക്കുന്നുണ്ട് എങ്കിലും കഞ്ചാവ് കൃഷിയുടെ മാപ്പിങ് അടുത്തിടെയാണ് ആരംഭിച്ചത് എന്ന് ഒഡീഷ ഡിജിപി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article