അമിതമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന യുവതിയുടെ സ്വഭാവം നല്ലതല്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ അമ്രോഹയിൽ യുവാവ് വിവാഹത്തിൽനിന്നും പിന്മാറി. 65 ലക്ഷം രൂപ സ്ത്രീധനം നൽകിയാൽ, യുവതിയുടെ ‘തെറ്റ്’ ക്ഷമിക്കാമെന്നും യുവാവ് പറഞ്ഞു.
തുടർന്ന്, വിഷമത്തിലായ യുവതിയുടെ കുടുംബം ക്ഷമ ചോദിച്ചു. 65 ലക്ഷം രൂപ സ്ത്രീധനം നൽകിയാൽ യുവതിയെ നിക്കാഹ് ചെയ്യാമെന്ന് ഖമറും വീട്ടുകാരും പറഞ്ഞതായി യുവതിയുടെ പിതാവ് പറഞ്ഞു. നിക്കാഹിൽ പങ്കെടുക്കാൻ ബന്ധുക്കൾ എത്തിയിട്ടുണ്ടെന്നും തീരുമാനം മാറ്റണമെന്നും ഖമറിനോടും ബന്ധുക്കളോടും യുവതിയുടെ വീട്ടുകാർ അപേക്ഷിച്ചെങ്കിലും ഖമറിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല.