ശ്രീലക്ഷ്മിയെയാണ് ഹരി ജീവിത സഖിയാക്കിയത്. ജയറാം, എംജി ശ്രീകുമാറും ഭാര്യയും, വിഷ്ണു ഉണ്ണിക്കൃഷ്ണന്, ദിലീപ്, ജയസൂര്യ, ടിനി ടോം, മണിയന്‍പിള്ള രാജു തുടങ്ങി വന്‍താരനിര തന്നെ ഹരിയെ ആശീര്‍വദിക്കാനെത്തിയിരുന്നു. രമേഷ് പിഷാരടിയുടെ സിനിമാജീവിതത്തിലെ സുപ്രധാന ചിത്രമായ പഞ്ചവര്‍ണ്ണതത്തയ്ക്ക് തിരക്കഥയൊരുക്കിയത് ഹരിയായിരുന്നു.