ഭവ്യയെ ചേർത്തുപിടിച്ച് സച്ചിൻ, ക്യാൻസറിനെ തോൽപ്പിച്ച പ്രണയം!

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (12:46 IST)
പ്രണയത്തിനും സ്നേഹത്തിനും വളരെയധികം വില കൽപ്പിക്കുന്ന ഒരു സമൂഹമാണിപ്പോഴുള്ളത്. പണ്ടും അങ്ങനെ തന്നെ. എന്നാൽ, പരസ്പരം സ്നേഹിക്കുന്നവർക്കിടയിൽ ചിലപ്പോഴൊക്കെ അർബുദം പോലത്തെ രോഗങ്ങൾ ഇവർക്കിടയിൽ വില്ലനായി വരാറുണ്ട്. ഈ വില്ലനെ നേരിടാൻ കഴിയാതെ ചില പ്രണയങ്ങൾ വഴി മുട്ടി നിന്നിട്ടുമുണ്ട്. എന്നാൽ, അത്തരക്കാരിൽ നിന്നും വേറിട്ട് നിൽക്കുകയാണ് ഭവ്യയും സച്ചിനും.
 
അര്‍ബുദത്തെ പ്രണയം കൊണ്ട് തോല്‍പ്പിക്കാനൊരുങ്ങിയ മലപ്പുറം സ്വദേശികളായ സച്ചിനും ഭവ്യയും. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്ത് പിന്നീട് പ്രണയിക്കുകയും ഒരുമിച്ച് ജീവിതം തുടങ്ങാന്‍ തിരുമാനിക്കുകയും ചെയ്തപ്പോഴാണ് ഭവ്യയ്ക്ക് വന്ന കാന്‍സര്‍ ഇരുവരുടേയും ജീവിതത്തില്‍ വില്ലനായത്.
 
എന്നാല്‍ ഭവ്യയെ കാന്‍സറിന് വിട്ട് കൊടുക്കാന്‍ സച്ചിന്‍ ഒരുക്കമല്ലായിരുന്നു. ഇഷ്ടപ്പെട്ട ജോലി ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോയി സച്ചില്‍ ഭവ്യയുടെ ചികിത്സ നടത്തി. ആദ്യത്തെ കീമോ കഴിഞ്ഞപ്പോള്‍ വിവാഹം നിശ്ചയിച്ചു, എട്ടാമത്തെ കീമോ കഴിഞ്ഞപ്പോള്‍ വിവാഹവും.
 
വൈറലാകുന്ന പോസ്റ്റ്:
 
ക്യാൻസറിനെ തോൽപ്പിച്ച പ്രണയത്തിനൊടുവിൽ ഭവ്യയെ ജീവിത സഖിയാക്കി സച്ചിൻ. പ്രണയത്തിന് വേലി തീർക്കാൻ ഒരു രോഗത്തിനും ആവില്ലെന്ന് തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. ഈ പ്രണയത്തിനു മുന്നിൽ ക്യാൻസർ പോലും തോറ്റു പോയിരിക്കുന്നു.
 
ക്യാൻസറിനെ തോൽപ്പിച്ച പ്രണയത്തിനൊടുവിൽ ഭവ്യയെ ജീവിത സഖിയാക്കി സച്ചിൻ. പ്രണയത്തിന് വേലി തീർക്കാൻ ഒരു രോഗത്തിനും ആവില്ലെന്ന് തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. ഈ പ്രണയത്തിനു മുന്നിൽ ക്യാൻസർ പോലും തോറ്റു പോയിരിക്കുന്നു. ഇരുവരിലും പ്രണയം മൊട്ടിട്ട് ജീവിത സ്വപ്നങ്ങൾ നെയ്തുകൊണ്ടിരിക്കുമ്പോഴാണ് വില്ലനായി ക്യാൻസറെത്തിയത്. 
 
എന്നാൽ കൂടുതൽ ആത്മവിശ്വാസം നൽകി തന്റെ പ്രണയിനിയെ കൂടെ ചേർത്തപ്പോൾ ലോകത്തിലെ പ്രണയ ചരിത്രങ്ങളെല്ലാം മുട്ടുകുത്തുകയാണിവിടെ. കഴിഞ്ഞ വർഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തിൽ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും അടുക്കുന്നത്. സൗഹൃദം മുന്നോട്ടു പോയെങ്കിലും ആദ്യത്തെ ആറു മാസം കഴിഞ്ഞാണ് ഇരുവരും പ്രണയം തുറന്ന് പറയുന്നത്. പ്രണയമൊട്ടുകൾ വിടർന്നതോടെ ഇരുവരും പാറിന്ന് സ്വപ്നങ്ങൾ നെയ്തു. ഇതിനിടെ നിലമ്പൂർ ചന്തക്കുന്നിലെ ബാങ്കിൽ ഭവ്യയ്ക്ക് ജോലി ലഭിച്ചു. തുടർ പഠനം നടത്തി ഉയർന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും.
 
ഈ സമയത്താണ് ഭവ്യയിൽ അസഹ്യമായപുറം വേദന ഉണ്ടാകുന്നത്. വിശദമായി പരിശോധന കഴിഞ്ഞപ്പോൾ കാൻസർ സ്ഥിരീകരിച്ചു. എന്നാൽ ഭവ്യയെ തനിച്ചക്കാൻ സച്ചിന് കഴിഞ്ഞില്ല. തുടർ പഠനവും മറ്റു തൊഴിൽ പരിശ്രമങ്ങളുമെല്ലാം ഉപേക്ഷിച്ചു സച്ചിൻ അവളെ ചികിൽസിച്ചു. പണത്തിന് ബുദ്ധിമുട്ട് കൂടി വന്നപ്പോൾ കൂലി പണിക്ക് ഇറങ്ങി. അച്ഛൻ കൂലിപ്പണിയെടുത്തുള്ള വരുമാനമാണ് ഭവ്യയുടെ കുടുംബത്തിലെ ഏക ആശ്രയം. ചികിത്സ കൂടിയായതോടെ താങ്ങാൻ പറ്റാതെയായി. ഈ സാഹചര്യത്തിലാണ് തന്റെ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് പ്രണയിനിയുടെ ചികിത്സക്കായ് കൂലിപ്പണിക്കിറങ്ങിയത്. ഇപ്പോഴും മാർബിൾ പണിയെടുത്താണ് സച്ചിൻ ചെലവ് കണ്ടെത്തുന്നത്.
 
ഇരു വീട്ടുകാരുടെയും ചുമതല സച്ചിന്റെ ചുമലിലാണിപ്പോൾ. ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം സഹായിച്ചു. ഇതുവരെ 7 കീമോ കഴിഞ്ഞു. ആദ്യ കീമോ കഴിഞ്ഞപ്പോൾ തന്നെ വിവാഹ എൻഗേജ്‌മെന്റ് നടന്നു. അന്ന് ആത്മവിശ്വാസം നൽകാൻ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു. എട്ടാമത്തെ കീമോചെയ്യാനായി ഈ മാസം 12 ന് പോകും. അതിനു മുമ്പ് വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് സച്ചിൻ പറഞ്ഞു.
 
രോഗത്തിന്റെ പിടിയിൽ അമർന്നു ഭവ്യയെ സച്ചിൻ ജീവിതത്തിലേക്ക് ചേർത്തു പിടിച്ചിരിക്കുകയാണിന്ന്. മാസത്തിൽ രണ്ടു തവണയാണ് ആശുപത്രിയിലെത്തേണ്ടത്. ഓരോ യാത്രയിലും മുപ്പതിനായിരം രൂപ ചികിത്സക്കു വേണം. സച്ചിന് അറിയില്ല എങ്ങനെ ഭവ്യയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുമെന്ന്. തുടർ ചികിത്സയ്ക്ക് വലിയ തുക ആവിശ്യമാണ്. ഈ പ്രണയജോഡികൾക്കു മുന്നിൽ ചെയ്യാനുള്ളത് ചികിത്സാ സഹായം നൽകലാണ്. സുമനസുകൾ കനിഞ്ഞാൽ പഴയ ജീവിതത്തിലേക്ക് ഭവ്യയെ കൊണ്ടുവരാൻ സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍