അപകടകാരിയായ നിപ്പ വൈറസിന് മലയാളിയായ ഒരു മറുനാടൻ ഡോക്‌ടർ മരുന്നു കണ്ടുപിടിച്ചെന്ന സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡോക്‌റ്റർ ഷമീർ ഖാദറിന്റെ പേരിലാണ് ഇങ്ങനെയുള്ള പ്രചാരണം നടക്കുന്നത്. എന്നാൽ അത് തെറ്റാണെന്ന് അദ്ദേഹം തന്നെ പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് തന്റെ പേരിലുണ്ടായ പ്രചരണം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാൽ നിപ്പയ്‌ക്കെതിരെ മരുന്ന് കണ്ടുപിടിക്കാൻ താനും സംഘവും ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രിയരേ,
ഞാൻ ഡോ. ഷമീർ ഖാദർ, അമേരിക്കയിലെ ന്യൂ യോര്കിൽ ശാസ്ത്രജ്ഞൻ ആണ്. ബിയോഇൻഫോര്മാറ്റിക്സ്, പ്രെസിഷൻ മെഡിസിൻ, ജീനോമിക് മെഡിസിൻ, തുടിങ്ങിയ മേഖലയിലാണ് എന്റെ റിസർച്ച്.
ഡ്രഗ് റെപ്പോസിഷനിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിപാ വൈറസിനെതിരെ മരുന്ന് കണ്ടു പിടിക്കാനുള്ള ത്രീവ്ര ശ്രമത്തിലാണ്. ഞങ്ങൾ ഇത് വരെ മരുന്ന് നിപാ വൈറസിനെതിരെ വാക്‌സിനോ, മരുന്നോ കണ്ടുപിടിച്ചിട്ടില്ല, എന്നാൽ ഇപ്പോൾ വിപണിയിൽ ലഭ്യമായ ഏതെങ്കിലും മരുന്നിനു കഴിയുമോ എന്ന് ഗവേഷണം നടത്തുന്നുണ്ട്. ഇതേക്കുറിച്ചു സംസാരിക്കാനായി പേരാമ്ബ്ര അടുത്ത് ഉള്ള ഡോക്ടര്സിനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. വിവിധ ഹോസ്പിറ്റലുകളെയും, ഹെൽത്ത് ഡിപ്പാർട്മെന്റിനെയും കോണ്ടച്റ്റ് ചെയ്തു. ഇതിന്റെ ഭാഗമായി ഞാൻ പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക് മെസ്സേജ്, ചില ഓൺലൈൻ മാധ്യമങ്ങളിൽ തെറ്റായ രീതിയിൽ പ്രചരിക്കുന്നുണ്ട്.