രാവിലെ എണ്ണ തേപ്പിച്ച് കുളിപ്പിച്ച്, കണ്ണെഴുതി പൊട്ട് തൊട്ട് പൌഡറിട്ട് കുഞ്ഞിനെ ഒരുക്കുക എന്നത് മലയാളികളുടെ പരമ്പരാഗത ശീലങ്ങളില്‍ പെട്ടതാണ്. കൂടുതലും ആളുകൾ ബേബി പൌഡർ ഉപയോഗിക്കാറുണ്ട്. കുട്ടികളുടെ ചർമത്തിന് അനുകൂലമായ ബേബി പൌഡർ അത്രമേൽ വിശ്വാസ്യതയും ചേർന്നതാണെന്ന് വേണമെങ്കിൽ പറയാം.
മേക്കപ്പ് കൂടുതൽ സമയം തിളക്കത്തോടേ മങ്ങാതെ കാത്ത് സൂക്ഷിക്കാൻ കോൺസ്റ്റാർച്ച് അടങ്ങിയ ബേബി പൗഡർ സഹായിക്കും. മുഖത്ത് സൺസ്ക്രീൻ തേച്ചു പിടിപ്പിച്ച ശേഷം അല്പം ബേബി പൗഡർ അതിന് പുറത്ത് ഒന്ന് ചെറുതായി പുരട്ടിയാൽ മതി, ദിവസം മുഴുവൻ മുഖം ഫ്രെഷ് ആയിരിക്കാൻ മറ്റൊന്നും ആവശ്യമില്ല.
ശരീരത്തിൽ എവിടെയും ഉള്ള ഈർപ്പം വലിച്ചെടുക്കാൻ ബേബി പൗഡറിന് കഴിയും, പ്രത്യേകിച്ച് കൈക്കുഴി, വിരലുകൾക്കിടയിൽ, തുടയിടക്കുകളിൽ അങ്ങനെ ശരീരത്തിൽ അധികം വിയർക്കുന്ന ഭാഗങ്ങളിൽ എല്ലാം ഇത് അത്ഭുതകരമായ ആശ്വാസം പകരും.
പലർക്കും ചർമ്മത്തിൽ പലരീതിയിൽ ചുവന്ന പാടുകൾ ഉണ്ടാക്കാറുണ്ട്, അവയ്ക്ക് ഏറ്റവും ഉത്തമമാണ് ബേബി പൗഡർ. മുഖക്കുരു, പ്രാണികളുടെ കടികൊണ്ടുണ്ടാകുന്ന തടിപ്പ്, ഷേവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ, സൂര്യാഘതം കൊണ്ടുണ്ടാകുന്ന പൊള്ളലുകൾ എന്നിവയ്ക്ക് എല്ലാം ഗുണപ്രദമാണ് ബേബി പൗഡർ.