സിനിമകളിലൂടെയാണ് സുരേഷ് ഗോപിയെ ജനങ്ങൾ അറിഞ്ഞത്. നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. കുറച്ച് വർഷങ്ങളായി അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമാണ്. ത്രിശൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി ഇപ്പോൾ. സുരേഷ് ഗോപിയെ വിമർശിച്ച് സംവിധായകൻ സുദേവൻ രംഗത്തെത്തിയിരിക്കുകയാണ്. സിനിമകളിലെ സുരേഷ് ഗോപിയെ കണ്ട് കൈയ്യടിച്ചിട്ടുണ്ടെന്നും ഇപ്പോൾ കാണുമ്പോൾ ഒരു കോമഡി പടമായിട്ടാണ് ഫീൽ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:
നടൻ സുരേഷ് ഗോപി വായിച്ചറിയുവാൻ. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ്.. താങ്കളുടെ..... തലസ്ഥാനം. ഏകലവ്യൻ... മാഫിയ... കമ്മീഷണർ തുടങ്ങിയ സിനിമകൾ ഇറങ്ങുന്നത്... ആ ഒരു പ്രായത്തിൽ... ആ സിനിമകൾ.. എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്... അഴിമതി നടത്തുന്ന രാഷ്ട്രീയക്കാർക്ക് എതിരെയും... അതിനു കൂട്ടുനിൽക്കുന്ന പോലീസുകാർക്കെതിരെയും... മന്ത്രിമാർക്കു എതിരെയും... കൈ ചൂണ്ടുന്ന നായകനെ ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്.... കള്ളസ്വാമിയെ... വിരട്ടുന്ന.. ഡയലോഗ്.. ഒക്കെ.....
ഈ ഗണത്തിൽ ഉള്ള സിനിമകൾ ഒക്കെ ഗംഭീരമാണെന്നല്ല ആ പ്രായത്തിൽ.. അത് ഞങ്ങൾ ആസ്വദിച്ചിരുന്നു എന്നാണു ... പറഞ്ഞു വരുന്നത് വേറെ ഒന്നുമല്ല.... സമയമുള്ളപ്പോ... താങ്കൾ അഭിനയിച്ച... സിനിമകൾ... ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്.... സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ
നിൽക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല) വെള്ളിത്തിരയിൽ കണ്ട നായകന് ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്.... ആ പ്രായത്തിൽ... ഇപ്പോൾ കാണുന്നതൊക്കെ... താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു.