ആഴ്ചകൾക്ക് മുൻപ് കൊവിഡ് ബാധിച്ച് മരിച്ചയാളെ, കൊവിഡ് ആശുപത്രിയിലേയ്ക്ക് മാറ്റിയെന്ന് വീട്ടുകാർക്ക് ആശുപത്രിയുടെ സന്ദേശം

Webdunia
ചൊവ്വ, 2 ജൂണ്‍ 2020 (14:56 IST)
അഹമ്മദാബാദ്: അഴ്ചകൾക്ക് മുൻപ് കൊവിഡ് ബാധിച്ച് മരിച്ച പിതവിനെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയതായി മകന് സന്ദേശം അയച്ച് ആശുപത്രി അധികൃതർ. കൊവിഡ് ബാധിച്ച് മെയ് 16ന് മരിച്ച പിതാവിനെ മെയ് 30ന് മറ്റൊരു കൊവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്ക് മാറ്റി എന്നാണ് മകൻ സാഗർ ഷായുറ്റെ മൊബൈലിലേയ്ക്ക് സന്ദേശം എത്തിയത്. 
 
'മെയ് 30 ആം തീയതി 6.38 ന് കിഷോര്‍ഭായ് ഹീരാലാല്‍ ഷാ യെ അഹമ്മദാബാദിലെ അസര്‍വാ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്' എന്നായിരുന്നു ഫോണിൽ ലഭിച്ച സന്ദെശം. രോഗികളുടെ പേരിലുണ്ടായിരുന്ന സാമ്യമാണ് ഇത്തരമൊരു പിഴവിലേയ്ക്ക് ആശുപത്രി അധികൃതരെ എത്തിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുമുള്ള അനാസ്ഥയാണ് ഇതെന്നും സന്ദേശം കണ്ടപ്പോൾ ഞെട്ടലും വേനയുമാണ് ഉണ്ടായത് എന്നും സാഗർ ഷാ പറഞ്ഞു.   

അനുബന്ധ വാര്‍ത്തകള്‍

Next Article