വിവാഹമോചനം വേണമെന്ന് ഭർത്താവ്, ഒരു കുഞ്ഞിനെ കൂടി തന്നിട്ട് പിരിഞ്ഞോളാൻ യുവതി; കോടതിയുടെ നിലപാടിൽ ഞെട്ടി ഭർത്താവ്

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (10:30 IST)
വിവാഹമോചനത്തിന് കോടതിയിലെത്തിയ ഭർത്താവിനോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് യുവതി. പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവില്‍ നിന്നും ഒരു കുഞ്ഞ് കൂടി വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. സംഭവത്തില്‍ കോടതിയുടെ പ്രതികരണവും ശ്രദ്ധേയമായി. 
 
യുവതിയുടെ ആവശ്യം ന്യായമാണെന്നാണ് കോടതി വിലയിരുത്തിയത്. വിവാഹമോചന ഹര്‍ജിയില്‍ തീര്‍പ്പ് കാത്തിരിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ 35കാരിയുടെതാണ് വിചിത്ര ആവശ്യം. നന്ദേത് കോടതിയിലാണ് സംഭവം. 
 
യുവതിയുടെ ഭര്‍ത്താവാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഒരു കുട്ടിയുള്ള യുവതി ഭര്‍ത്താവില്‍ നിന്നും തനിക്ക് ഒരു കുട്ടി കൂടി വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത് അടുത്തിടെയാണ്.
 
ആര്‍ത്തവിരാമത്തിന് മുന്‍പ് ലൈംഗികബന്ധത്തിലൂടെയോ ഐ.വി.എഫ്. മാര്‍ഗത്തിലൂടെയോ ഗര്‍ഭം ധരിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, യുവതിയുടെ ആവശ്യത്തെ ഭര്‍ത്താവ് എതിര്‍ത്തു. ഇക്കാര്യത്തിൽ തനിക്ക് താൽപ്പര്യമില്ലെന്നാണ് ഭർത്താവ് പറഞ്ഞത്.
 
ഇതോടെയാണ് ബീജദാനത്തിലൂടെയുള്ള കൃത്രിമഗര്‍ഭധാരണത്തിനുള്ള സാധ്യത കോടതി ആരാഞ്ഞത്. യുവതിയുടെ ആവശ്യം തികച്ചും ന്യായമാണെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ ഭര്‍ത്താവിന്റെ സമ്മതം നിര്‍ണായകമാണെന്നും പറഞ്ഞു. എന്നാല്‍ ബീജദാനം വഴിയും യുവതിയില്‍ കുഞ്ഞ് വേണ്ടെന്നാണ് ഭര്‍ത്താവിന്റെ നിലപാട്.
 
ആവശ്യം പരിഗണിച്ച കോടതി യുവതിയോടും പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിനോടും കൗണ്‍സിലിംഗിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കൗണ്‍സിലിങിനൊപ്പം ഒരു ഐ.വി.എഫ്. ചികിത്സാവിദഗ്ധനുമായി കൂടിക്കാഴ്ച നടത്താനും ഇരുവര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article