അവസാനഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദം; വാക്സിൻ തയ്യാറെന്ന് ഫൈസർ

Webdunia
വ്യാഴം, 19 നവം‌ബര്‍ 2020 (07:51 IST)
ന്യുയോർക്ക്: അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ തങ്ങളുടെ വാക്സിൻ കൊവിഡിനെതിരെ 95 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയെന്ന് അമേരിക്കൻ കമ്പനിയായ ഫൈസർ. പ്രായമായവരിൽപോലും വാക്സിൻ 94 ശതമാനം ഫലപ്രദമാണെന്നും. ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും വാക്സിനില്ലെന്നും ഫൈസർ അവകാളപ്പെടുന്നു. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നേടാനുള്ള നീക്കത്തിലാണ് ഇപ്പോൾ ഫൈസർ 
 
ജർമ്മൻ കമ്പനിയായ ബയോ എൻടെക് എസ്ഇയ്ക്കൊപ്പം ചേർന്നാണ് രണ്ട് വാക്സിനുകൾ ഫൈസർ വികസിപ്പിച്ചത്. മെസഞ്ചർ ആർഎൻഎ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാക്സിൻ വികസിപ്പിച്ചിരിയ്ക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 43,000 വോളണ്ടിയർമാരിലാണ് വാക്സിൻ പരീക്ഷിച്ചത്. ഇതിൽ 170 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽതന്നെ 162 പേർക്ക് വാക്സിൻ എന്ന പേരിൽ മറ്റു ഘടകങ്ങളാണ് നൽകിയിരുന്നത് എന്നും, വാക്സിൻ സ്വീകരിച്ച എട്ട് പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതെന്നും ഫൈസർ ആവകാശപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article