സോണിയയെ മോശമായി ചിത്രീകരിച്ചു; മമ്മൂട്ടിയുടെ 'യാത്ര'യ്‌ക്കെതിരെ കോൺഗ്രസ്സ്

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (12:36 IST)
വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന തെലുങ്ക് ചിത്രം യാത്ര ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി നിറഞ്ഞ സദസ്സില്‍ തിയേറ്ററിലെത്തിയ സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ ഇപ്പോൾ കോൺഗ്രസ്സ് രംഗത്തുവന്നിരിക്കുകയാണ്.
 
ഇതോടെ ചിത്രം വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതിന് പിന്നില്‍ ഹിഡന്‍ അജന്‍ഡ ഉണ്ടെന്ന് ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് ജന്‍ഗ ഗൗതം പറഞ്ഞു.
 
വൈഎസ്‌ആറിന്റെ കഥ പറയുന്ന ചിത്രം കോണ്‍ഗ്രസിനെ, പ്രത്യേകിച്ച് സോണിയ ഗാന്ധിയെ ഉന്നം വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ ഹിഡന്‍ അജന്‍ഡ ഉണ്ട്. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യുന്നതിനുളള ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് നടന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.
 
'ഇത് ഒരു ബയോപിക് അല്ല ബയോ ട്രിക്കാണ്. രാജശേഖര റെഡ്ഡി ഒരു ശരിയായ കോണ്‍ഗ്രസുകാരനാണെന്ന് ചിത്രീകരിക്കാന്‍ ചിത്രത്തിന്റെ പിന്നിലുളളവര്‍ ശ്രമിക്കണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണണമെന്ന് ആഗ്രഹിച്ചിരുന്ന നേതാവായിരുന്നു വൈഎസ്‌ആർ‍'- കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്‍ രഘുവീര റെഡ്ഡി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article