ഈ കുഞ്ഞ് രക്ഷപ്പെട്ടത് ഭാഗ്യകൊണ്ട് മാത്രം, വീഡിയോ !

Webdunia
വ്യാഴം, 7 നവം‌ബര്‍ 2019 (16:25 IST)
റോഡ് മുറിച്ചുകടക്കുമ്പോൾ മുതിർന്നവർക്ക് പോലും അപകടങ്ങൾ പറ്റാറുണ്ട്. ആപ്പോൾ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒരു കുട്ടി അപകടത്തിൽപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുന്നത്.        
 
ഭാഗ്യംകൊണ്ട് മാത്രമാണ് കുട്ടി വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്. സംഭവം എവിടെയാന് നടന്നത് എന്നത് വ്യക്തമല്ല. മൂന്ന് കുട്ടികൾ റോഡരികിലൂടെ നടന്നുപോകുന്നത്. വീഡിയോയിൽ കാണാം. കൂട്ടത്തിലെ ഒരു കുട്ടി പെട്ടന്ന് റോഡ് അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു. 
 
ഇതോടെ ഒരു ചുവന്ന കർ കുട്ടിയുടെ മേൽ ഇടിച്ചു.. ഇടിയേറ്റ് വീണ കുട്ടി പെട്ടന്ന് എഴുന്നേറ്റ് റോഡരികിലേക്ക് ഓടുന്നത് വീഡിയോയിൽ കാണാം. കാറിലുണ്ടയിരുന്നവരും സംഭവസ്ഥലത്തുണ്ടായിരുന്നവരും ഓടിയെത്തി കുട്ടിയെ പരിശോധിക്കുന്നുണ്ട്. കാറിന്  വേഗത കുറവായിരുന്നു എന്നതാണ് വലിയ അപകടം ഒഴിവാക്കിയത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article