മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ ഋഷ്‌ണകുമാർ നായരെ പിടികൂടി. ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം ഡൽഹി വിമാനത്താവളത്തിലാണ് ഇയാൾ പിടിയിലായത്. കൃഷ്‌ണകുമാറിനെ കസ്‌റ്റഡിയിലെടുക്കാൻ കൊച്ചി പൊലീസ് സംഘം ഡൽഹിയിലേക്ക് തിരിക്കും.
ഇയാൾ ആർ എസ് എസുകാരനാണെന്ന് വീഡിയോയിൽ പറഞ്ഞിരുന്നു. ജോലി ഉപേക്ഷിച്ച് പഴയ ആയുധങ്ങൾ വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ നാട്ടിലേക്കെത്തുമെന്നായിരുന്നു ഇയാൾ വീഡിയോയിൽ പറഞ്ഞത്. എന്നാൽ സംഭവം വിവാദമായത് പെട്ടെന്നായിരുന്നു. തുടർന്ന് ഇയാൾ മാപ്പ് പറയുകയും ചെയ്‌തു.
കോതമംഗലം സ്വദേശിയാണ് ഇയാൾ. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിൽ ജോലിചെയ്യുന്ന ഇയാളെ ഈ സംഭവത്തെത്തുടർന്ന് ജോൽഇയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കൂടെ ജോലിചെയ്യുന്ന ചില മലയാളികളുടെ സഹായത്തോടെയാണ് പൊലീസുകാർ ഇയാളെ പിടികൂടിയത്. കൃഷ്‌ണകുമാറിന് വധഭീഷണിയുണ്ടെന്നും അതുകൊണ്ട് ഡൽഹിവഴി യാത്ര ചെയ്യണെമെന്നും പറഞ്ഞത് പൊലീസ് ആയിരുന്നു. ഈ കാര്യം പൊലീസുകാർ കൃഷ്‌ണകുമാർ ജോലിചെയ്യുന്ന കമ്പ്ശ്നിയിൽ അറിയിക്കുകയും കമ്പനി കൃഷ്‌ണകുമാറിന് ഡൽഹിയിലേക്ക് ടിക്കറ്റ് നൽകുകയും ചെയ്‌തു.