മൂന്നാർ കയ്യേറ്റം; ഇനി തുടർനടപടി സാധ്യമല്ല, ശ്രീറാം വെങ്കിട്ടരാമൻ നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്‌ത്തി

തിങ്കള്‍, 18 ജൂണ്‍ 2018 (07:29 IST)
മൂന്നാർ കയ്യേറ്റങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം മെയ് മാസത്തിൽ ദേവികുളം സബ് കലക്‌ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറംലോകം കണ്ടില്ല. കൂടാതെ സബ്‌കലക്‌ടർ ഓഫീസിൽ നിന്ന് ഫയൽ പൂർണ്ണമായും ഇല്ലാതാവുകയും ചെയ്‌തു. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
 
ദേവികുളം സബ് കലക്ടർ ഓഫിസിൽ നിന്ന് ഫയൽ ഇല്ലാതായതോടെ വിവാദമായ മൂന്നാർ കയ്യേറ്റങ്ങളിൽ തുടർനടപടി സാധ്യമല്ലാതായിരിക്കുകയാണ്. ഫയലിന്റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ സബ്‌ കലക്‌ടർ തയ്യാറാക്കിയ റിപ്പോർട്ടും മറ്റ് ഫയലുകളും സബ് കലക്‌ടർ ഓഫീസിൽ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
 
എന്നാൽ ഇതേ ഫയലിന്റെ പകർപ്പ് ആവശ്യപ്പെട്ട് റവന്യു വകുപ്പിൽ നൽകിയ അപേക്ഷയിൽ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്നും അന്തിമ തീരുമാനമെടുത്തു തിരികെ ലഭിച്ചാൽ മാത്രമേ പകർപ്പു നൽകാൻ കഴിയു എന്നുമായിരുന്നു പറഞ്ഞത്. എന്നാൽ സർക്കാരിന്റെ ഏത് ഫയൽ ആയാലും അത് തയ്യാറാക്കിയ ഓഫീസിൽ അതിന്റെ പകർപ്പ് സൂക്ഷിക്കണമെന്ന് ചട്ടമുണ്ട്. ഫയലിനെക്കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ ലഭിക്കാത്ത പക്ഷം അത് നശിപ്പിക്കപ്പെട്ടതായാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍