കണ്ടാൽ തിരിച്ചറിയുന്ന 75 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ 50 പേരെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. അതേസമയം, സംഭവത്തിലെ മുഖ്യപ്രതി രജിത്ത് കുമാര്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണെന്നാണ് പോലീസ് നിഗമനം. തന്നെ കൂട്ടാൻ എയർപോർട്ടിൽ എത്തണമെന്ന് ആവശ്യപ്പെട്ട് രജിത് രണ്ട് മൂന്ന് ആളുകളെ വിളിച്ചിരുന്നു. ഇവരാണ് മറ്റുള്ളവരേയും കൂട്ടി എയർപോർട്ടിലേക്ക് ഇടിച്ച് കയറിയത്.
വളരെ പെട്ടെന്നാണ് അവര്‍ അവിടെ ആളുകളെ സംഘടിപ്പിക്കുകയും മുദ്രാവാക്യം വിളിച്ചു സ്വീകരണം നല്‍കിയതും. ഇതൊന്നും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. നല്ല മനസുള്ളവര്‍ക്കൊന്നും കൊറോണ വരില്ലെന്നും മറ്റും രജിത് കുമാര്‍ പറഞ്ഞ കാര്യവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.