കാറിൽ നിന്ന് റോഡിലേക്ക് മാലിന്യമെറിഞ്ഞയാളെ അനുഷ്‌ക ശർമ്മ ശാസിക്കുന്ന വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയ ചർച്ച. ശാസന കിട്ടിയ ചെറുപ്പക്കാരനായ അർഹാൻ സിംഗും അമ്മയും അതിന് മറുപടിയുമായി വന്നതോടെ സംഗതി ചെറിയ രീതിയിലേക്ക് വിവാദമാകുകയും ചെയ്‌തിരുന്നു.
എന്നാൽ അർഹാൻ സിംഗിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഷാരൂഖ് ഖാൻ, മാധുരീ ദീക്ഷിത്, ഷാഹിദ് കപൂർ തുടങ്ങിയ പ്രമുഖരോടൊപ്പം സിനിമകളിൽ അഭിനയിച്ച ആളാണ് സണ്ണി എന്ന അർഹാൻ സിംഗ്.
ഷാറൂഖ് ഖാൻ നായകനായ ‘ഇംഗ്ലീഷ് ബാബു ദേശി മേം’ എന്ന ചിത്രത്തിലാണ് അർഹാൻ അദ്ദേഹത്തിന്റെ അനന്തരവനായി വേഷമിട്ടത്. 1996-ൽ പുറത്തിറങ്ങിയ ചിത്രമാണിത്. 1995–ൽ പുറത്തിറങ്ങിയ ‘രാജാ’ എന്ന ചിത്രത്തിൽ സഞ്ജയ് കപൂറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതും 2010–ൽ ‘പാഠശാല’യിൽ ഷാഹിദ് കപൂറിന്റെ സുഹൃത്തായും അർഹാൻ വേഷമിട്ടിട്ടുണ്ട്.