പ്രിയങ്ക ചോപ്രയെ ഒരു അമേരിക്കൻ യുവതി അപമാനിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രിയങ്ക ചോപ്രയുടെ ഫോട്ടോ കവർചിത്രമാക്കിയ മാസിക കുപ്പത്തൊട്ടിയിലേക്ക് യുവതി വലിച്ചെറിയുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായത്.
മിസ് ദാലിവാൾ എന്ന സ്ത്രീയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയിൽ, ദാലിവാൾ ഒരു മാസിക ചവറ്റുകുട്ടയിൽ എറിയുന്നത് കാണാം. ഈ മാസികയുടെ കവർചിത്രം പ്രിയങ്ക ചോപ്രയുടേതാണ്. ഈ വീഡിയോ പങ്കിട്ടുകൊണ്ട് ആ സ്ത്രീ എഴുതി, ' ഇന്ന് വീട്ടിലെത്തിയ ഈ മാസിക ചവറ്റുകുട്ടയിൽ കിടക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു”- ഈ വീഡിയോ പിന്നീട് അവർ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.