മുംബൈ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ല, സുശാന്ത് സിങിന്റെ മരണം സിബിഐ അന്വേഷിയ്ക്കും

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2020 (14:42 IST)
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര സർക്കാർ. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബീഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.  
 
തനിക്കെതിരെ ബീഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം മുംബയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. മുംബൈ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കോടതി നിരീക്ഷിച്ചു. സുഷാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ബിഹാർ സർക്കാർ ശുപാർശ ചെയ്തിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article