ലിബിയന്‍ ഏകാധിപതിയുടെ ദാരുണമായ പതനം മുതലെടുക്കാനുള്ള ശ്രമത്തിലാണ് സൈബര്‍ ലോകത്തെ ക്രിമിനലുകള്‍. ഗദ്ദാഫിയുടെ അന്ത്യനിമിഷങ്ങള്‍ എന്ന പേരില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഇ-മെയില്‍ തുടക്കും മുമ്പ് രണ്ട് വട്ടം ചിന്തിക്കുക. കാരണം ഇതൊരു വൈറസ് ആയേക്കാം.
പേഴ്സണല്‍ കമ്പ്യൂട്ടര്‍ തകര്‍ക്കുന്ന മാരക വൈറസ് ആണ് ഗദ്ദാഫി ചിത്രങ്ങള്‍ എന്ന വ്യാജേനെ പ്രചരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എ എഫ് പി എടുത്ത ഗദ്ദാഫിയുടെ അവസാന ചിത്രങ്ങള്‍ എന്ന പേരിലായിരിക്കും ഈ വൈറസ് നിങ്ങളുടെ ഇ-മെയിലില്‍ എത്തുക. ഇവ തുറക്കാന്‍ ശ്രമിക്കരുതെന്ന് സൈബര്‍ ലോകത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലോകശ്രദ്ധ നേടുന്ന സംഭവങ്ങള്‍ മറയാക്കി സൈബര്‍ ആക്രമണങ്ങള്‍ പതിവാണ്.