സുദീര്‍ഘമായ അഞ്ച് ദശകത്തെ പ്രവര്‍ത്തനപാരമ്പര്യമുളള പ്ലേബോയ് മാഗസിന്‍ കുടുംബം സൈബര്‍ ലോകത്തേക്ക് തിരിയുകയാണ്. കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വാസ്യതയോടെ സെക്സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സെക്സ് നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റ് ആരംഭിച്ചിരിക്കുകയാണ് പ്ലേബോയി.
യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പ്രമുഖ സാമൂഹിക വെബ്സൈറ്റായ ഫേസ് ബുക്കിന്‍റെ സവിശേഷതകളെല്ലാമുള്ള ‘പ്ലേബോയ് യു’ എന്ന സൈറ്റാണ് തയ്യാറായിരിക്കുന്നത്. ലോകത്തുള്ള മുഴുവന്‍ സെലിബ്രിട്ടികളുടെ നഗ്നതവിറ്റിട്ടും പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോഴാണ് പ്ലേബോയ് അറ്റകൈപ്രയോഗത്തിന് ഒരുങ്ങിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന സൈറ്റ് ലൈംഗിക കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനും സംശയങ്ങള്‍ ദുരീകരിക്കാനുമുള്ള വേദിയായിരിക്കും. മുതിര്‍ന്നവര്‍ക്ക് ഈ സൈറ്റില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ല. വിദ്യാര്‍ത്ഥികളുടെ ഇ മെയില്‍ മേല്‍വിലാസമുള്ളവര്‍ക്ക് മാത്രമായിരിക്കും അംഗത്വം ലഭിക്കുക. സൈറ്റില്‍ പൂര്‍ണനഗ്ത ഉണ്ടാകില്ലെന്നും കമ്പനി അറിയിക്കുന്നു.
ഹോളീവുഡ് സുന്ദരികളുടെയും പ്രമുഖ മോഡലുകളുടേയും നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ലോകവിനോദമാധ്യമരംഗത്ത് ചരിത്രം കുറിച്ച് പ്ലേബോയ് മാഗസീന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വായനക്കാരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പ്ലേബോയ് മുഖചിത്രമാകുക എന്നത് ലോകഫാഷന്‍രംഗത്തേക്ക് ഇടിച്ചിറങ്ങാനുള്ള അവസരമായിട്ടാണ് കരുതപ്പെടുന്നത്. പ്ലോബോയ് ആരംഭിച്ച ടെലിവിഷന്‍ ചാനല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും വിപണിയില്‍ മത്സരിച്ച് മുന്നേറാന്‍ ഇനിയും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്ലേബോയ് പുതിയ സൈബര്‍ ലോകത്തേക്ക് കടന്നു കയറിയിരിക്കുന്നത്.
പ്രശസ്തരായി മാറിയ ഹോളീവുഡ് താരങ്ങളെല്ലാം പ്ലേബോയ് മാസികയുടെ പൂമുഖം അലങ്കരിച്ചവരാണ്. ആഡംബരവിനോദ ഉത്പന്നങ്ങളുടെ പ്രചാരണവേദി കൂടിയാണ് പ്ലേബോയ് മാസിക. അമ്പത്തിനാല് വര്‍ഷത്തെ ചരിത്രമുള്ള ചിക്കാഗോ ആസ്ഥാനമായ മാഗസീന്‍ കടുത്തസാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോള്‍.