നെറ്റിലെ പ്രതികാരം വിനയായി

Webdunia
PROPRO
സാമൂഹിക നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളുടെ ദുരുപയോഗത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട കേസില്‍ കുറ്റാരോപിതയായ സ്ത്രീ ഇതില്‍ ഏറ്റവും ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് മുക്തയായി. അതേ സമയം വ്യക്തിപരമായ പ്രതികാരത്തിന് ഇവര്‍ നെറ്റ് ദുരുപയോഗം ചെയ്തു എന്നും കോടതി കണ്ടെത്തി.

പതിമൂന്നുകാരിയായ ഒരു പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കാന്‍ സാമൂഹിക വെബ്സൈറ്റായ മൈസ്പേസിലൂടെ പ്രവര്‍ത്തിച്ചു എന്ന ആരോപണം നേരിട്ട മിസൂറിയിലെ ലോറി ഡ്രൂ എന്ന സ്ത്രീയാണ് കുറ്റവിമുക്തയായത്.

മൈ സ്പേസില്‍ ഒരു കൌമാരക്കാരന്‍റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ഡ്രൂ ഇതിലൂടെ അയല്‍ക്കാരിയായ മെഗാന്‍ മേയര്‍ എന്ന പതിമൂന്നുകാരിയുമായി ബന്ധം സ്ഥാപിച്ചുവെന്നും ഇത് പ്രണയം ആയി വളര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ മാനസികമായി തകര്‍ത്തുവെന്നുമാണ് ആരോപണം. നീ ഇല്ലാതാകുന്നതാണ് ഈ ലോകത്തിന് നല്ലതെന്ന് ഇവര്‍ ഈ സന്ദേശം ഇവര്‍ കുട്ടിക്ക് അയച്ചുവെന്നും ഇതില്‍ മനസ് മടുത്ത പെണ്‍കുട്ടി 2006 ഒക്ടോബറില്‍ തൂങ്ങിമരിച്ചുവെന്നുമായിരുന്നു പ്രധാന ആരോപണം.

ഡ്രൂവിനെ കൂടാതെ അവരുടെ മകളും ഒരു സാങ്കേതിക വിദഗ്ധനും ചേര്‍ന്നാണ് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ച സന്ദേശം ടൈപ് ചെയ്തത് ആരാണെന്ന് തെളിയിക്കാനാകാതെ വന്നതാണ് ഇവര്‍ ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഇടയാക്കിയത്.

നല്ല നടപ്പ് മുതല്‍ മൂന്നു വര്‍ഷം തടവ് വരെ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ് ഇപ്പോള്‍ തെളിയിക്കപ്പെടിരിക്കുന്നത്. മറ്റ് ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിരുന്നെങ്കില്‍ ഇവര്‍ക്ക് ഇരുപത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുമായിരുന്നു.

ആത്മഹത്യ ചെയ്ത മെഗാനും ഡ്രൂവിന്‍റെ മകളും തമ്മില്‍ വഴക്കുണ്ടായിരുന്നു ഇതിനുള്ള പ്രതികാരമായാണ് ഇവര്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. പെണ്‍കുട്ടിയ മാനസികമായി തകര്‍ത്ത് മകളുടെ അടുത്ത് മടക്കി കൊണ്ട് വരാനായിരുന്നു ഡ്രൂവിന്‍റെ ശ്രമം.

സാമൂഹിക വെബ്സൈറ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന്‍റെ മികച്ച ഉദാഹരണമായാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ഈ സംഭവത്തെ ഉയര്‍ത്തി കാണിച്ചിരുന്നത്. ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് ലോറി ഡ്രൂ മുക്തയായെങ്കിലും ഇവര്‍ തെറ്റ് ചെയ്തു എന്ന് വ്യക്തമായത് ഇത്തരം സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാകും എന്നാണ് വിലയിരുത്തല്‍.

ഇതിലൂടെ നീതി നടപ്പായെന്നും ഇത് മെഗാന് മാത്രമല്ല എല്ലാവര്‍ക്കും ലഭിച്ച് നീതിയാണെന്നും മെഗാന്‍റെ അമ്മ കോടതി വിധി അറിഞ്ഞ ശേഷം പ്രതികരിച്ചത്.