ഓണ്‍ലൈന്‍ പരസ്യവിപണി ഉയരുന്നു

Webdunia
FILEFILE
യൂറോപ്പിലാകമാനമായി പരസ്യക്കാരുടെ പ്രിയപ്പെട്ട മാധ്യമമായി ഇന്‍റര്‍നെറ്റ് മാറുകയാണ്. നെറ്റിലൂടെയുള്ള പരസ്യത്തില്‍ കഴിഞ്ഞ വര്‍ഷം യൂറോപ്പ് വാരിക്കൂട്ടിയത് ആറ്‌ ബില്യണ്‍ യൂറോ ആയിരുന്നു. 2012 എത്തുന്നതോടെ ഈ തുക ഇരട്ടിക്കുമെന്നും കണക്കുകള്‍ പറയുന്നു.

ടെലിവിഷനേക്കാള്‍ പ്രേക്ഷകര്‍ ഇന്‍റര്‍നെറ്റിനു കൂടിയതാണ് ഇത്തരത്തിലൊരു പ്രതിഭാസത്തിനു കാരണമായി വിദഗ്‌ദര്‍ പറയുന്നത്. നിലവില്‍ 52 ശതമാനത്തോളം ആള്‍ക്കാര്‍ വിവരങ്ങള്‍ അറിയാനായി ഇന്‍റര്‍നെറ്റിനെ സമീപിക്കുന്നു.

യൂറോപ്പിലുള്ളവര്‍ 14.3 മണിക്കൂര്‍ വീതം ദിനം പ്രതി ഇന്‍റര്‍നെറ്റിനു മുന്നില്‍ ചെലവാക്കുന്നുണ്ട്. അതേ സമയം 11.3 മിനിറ്റു മാത്രമാണ് ടെലിവിഷനു മുന്നില്‍ ചെലവാക്കുന്നത്. പത്രം വയിക്കന്‍ ചെലവിടുന്നതാകട്ടെ 4.4 മണിക്കൂറും.

ഇന്‍റര്‍ നെറ്റില്‍ ഏര്‍പ്പെടുന്നവരില്‍ ഭൂരിഭാഗം ആള്‍ക്കാരും ടെലിവിഷനു മുന്നില്‍ സമയം ചില വഴിക്കുന്നത് വളരെ വിരളമായിട്ടാണെന്നും പഠനം പറയുന്നുണ്ട്. ഓണ്‍ ലൈന്‍ രംഗത്തെ ഗവേഷകരായ ഫോറെസ്റ്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

യൂറോപ്പിലെ പരസ്യ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നതാകട്ടെ ജര്‍മ്മനിയും ഫ്രാന്‍സുമാണ്. എന്നാല്‍ അഞ്ചു വര്‍ഷം കഴിയുന്നതോടെ ഈ രണ്ടു രാജ്യങ്ങളും പരസ്യങ്ങളിലൂടെ ധനം സമ്പാദിക്കുന്ന കാര്യത്തില്‍ യു കെ യ്‌ക്ക് പിന്നിലാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍