ഓണ്‍ലൈനില്‍ ഡി‌എന്‍‌എ പരിശോധന

Webdunia
പിതൃത്വം സംബന്ധിച്ച സംശയങ്ങളുമായി ഇനി കോടതി കയറണ്ട, ആശുപത്രിയില്‍ കയറിയിറങ്ങണ്ട. ഡി‌എന്‍‌എ പരിശോധനക്ക് ഓണ്‍ലന്‍ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു.

ജീന്‍‌ട്രീ, ആന്‍സെസ്ട്രി ഡോട്ട് കോം, എന്നീ വെബ്സൈറ്റുകളാണ് ഈ സേവനം നല്‍കാന്‍ രംഗത്തെത്തിയിരിക്കുന്നത്. പണവും ലാഭമാണ്. രണ്ടു കമ്പനികളും ഡി‌എന്‍‌എ കിറ്റുകള്‍ നല്‍കുന്നത് 200 ഡോളറിനാണ്.

ഉപയോക്താക്കള്‍ക്ക് ‘ഓണ്‍ലൈന്‍ കൂംബവൃക്ഷങ്ങള്‍’ ഉണ്ടാക്കാനും കുടുംബ ചരിത്രവുമായി ബധമുള്ളവരെ കണ്ടെത്തി ബന്ധപ്പെടാനും കഴിയും. ജീനുകളെ സംബന്ധിച്ച പഠനം ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്.

പിതൃത്വം ഒരുവലിയ സമൂഹ പ്രശ്നമാകുന്നത് അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരിലാണ്. അടിമത്തത്തിന്‍റെ കാലത്ത് ലഭിച്ച അവിഹിത ഗര്‍ഭങ്ങളിലൂടെ ജനിച്ച ഒരു തലമുറ അമേരിക്കയില്‍ ഉണ്ട്.